Bigboss

ആളൊരു പാവമാണ്…, മുമ്പ് ഇഷ്ടമല്ലായിരുന്നു.ഒടുവിൽ സായ് പുറത്തോട്ട്

മലയാളികൾക്ക് സുപരിചിതമായ വ്യക്തിയാണ് സായ് കൃഷ്ണ.ഇപ്പോൾ ഇതാ വൈൽഡ് കാർഡായി ഹൗസിലേക്ക് എത്തിയ സീക്രട്ട് ഏജന്റ് എന്ന പേരിൽ സോഷ്യൽമീഡിയയിൽ അറിയപ്പെടുന്ന സായ് കൃഷ്ണയെയായാണ് ബിബി ടീം ആരോ​ഗ്യരപ്രശ്നങ്ങളാൽ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുന്നത്.കഠിനമായ നടുവേദന മൂലമാണ് സായിയെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുന്നത്. നടുവേദനയും സഹിച്ച് ഹൗസിൽ തുടരാൻ സായ് ശ്രമിച്ചുവെങ്കിലും ദിവസങ്ങൾ കഴിയുന്തോറും വേദന വർധിച്ചതോടെയാണ് സായിയെ ബിബി ടീം ആശുപത്രിയിലേക്ക് മാറ്റിയത്.ആദ്യഘട്ടത്തില്‍ പരിശോധന നടത്തി തുടര്‍ന്ന് സായിക്ക് ബിഗ് ബോസ് പൂര്‍ണ്ണ വിശ്രമം അനുവദിച്ചിരുന്നു. ടാസ്ക്കുകളിൽ നിന്ന് പോലും ഒഴിവാക്കിയിരുന്നു. എന്നാല്‍ പിന്നീട് വേ​ദന വർധിച്ച് നടക്കാനോ ഇരിക്കാനോ സായ്ക്ക് സാധിക്കാത്ത അവസ്ഥയായി.

- Advertisement -

സായ് തന്നെ കണ്‍ഫഷന്‍ റൂമില്‍ വന്ന് വേദന നല്ല രീതിയിലുണ്ടെന്നും അതിനാല്‍ ഇതിനൊരു പരിഹാരം വേണമെന്നും പറയുകയായിരുന്നു. ഗെയിം കളിക്കാനാണ് വന്നതെന്നും എന്നാൽ തനിക്ക് ടാസ്കില്‍ അടക്കം പങ്കെടുക്കാന്‍ പറ്റില്ലെന്നും സായി പറഞ്ഞു. ഇതോടെയാണ് നടുവേദനയിൽ പുളഞ്ഞ സായിയെ ബിബി ടീം ആശുപത്രിയിലേക്ക് മാറ്റിയത്. സീസൺ ആറ് തുടങ്ങിയശേഷം നിരവധി മത്സരാർത്ഥികൾ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.അതിൽ ​ഗുരുതരമായ ഡിസ്ക്ക് പ്രശ്നങ്ങൾ ഉള്ളതിനാൽ വൈൽഡ് കാർഡായി എത്തിയ പൂജ കൃഷ്ണ സ്വമേധയാ ഷോയിൽ നിന്നും പുറത്ത് പോയി. സിബിൻ ബെഞ്ചമിനും ഹൗസിൽ തുടരുന്നതിന് മാനസീക സമ്മർദ്ദം അനുവദിക്കുന്നില്ലെന്ന് കാട്ടിയാണ് പുറത്തുപോയത്. കൂടാതെ രസ്മിൻ, സിജോ തുടങ്ങിയവരും ആരോ​ഗ്യപ്രശ്നങ്ങൾ വന്നപ്പോൾ ആശുപത്രിയിൽ ചികിത്സ തേടി ഹൗസിലേക്ക് തിരികെ എത്തിയവരാണ്.എന്നാൽ സായിക്ക് നടുവിനാണ് വേദനയും പ്രശ്നങ്ങളും എന്നതുകൊണ്ട് തന്നെ താരം ഹൗസിലേക്ക് മടങ്ങിയെത്തുമോയെന്ന ആശങ്ക പ്രേക്ഷകർക്കുണ്ട്. കാരണം മുന്നോട്ടുള്ള ദിവസങ്ങളിൽ ഫിസിക്കൽ ടാസ്ക്കുകളാകും കൂടുതലായി മത്സരാർത്ഥികൾക്ക് ചെയ്യാനുണ്ടാവുക. സായ് കൃഷ്ണനെ ആശുപത്രിയിലേക്ക് മാറ്റിയതോടെ നിരവധി പ്രേക്ഷകരാണ് കമന്റുകളുമായി എത്തിയത്.

Anusha

Recent Posts

ജാസ്മിന്റെ ഉപ്പ ജാസ്മിന്റെ കയ്യിൽ നിന്നും ആ മാല മാറ്റിയപ്പോൾ വിഷമം തോന്നിയില്ല.കാരണം തുറന്ന് പറഞ്ഞ് ഗബ്രി

ബിഗ്ബോസിൽ നിന്ന് ​ഗ​ബ്രി പുറത്താകുന്നതിന് കുറച്ച് മുൻപാണ് ഇരുവരും തമ്മിൽ ചെറിയ അകലം ഉണ്ടായത്. എന്നാൽ ​ഗബ്രി പുറത്തായത് ജാസ്മിനെ…

59 mins ago

മരിച്ച് പോയ എന്റെ അപ്പനെ വരെ തെറി വിളിക്കുകയാണ്.67 ദിവസമായി ഉറങ്ങിയിട്ടെന്ന് ജാസ്മിന്റെ ഉപ്പ പറഞ്ഞു; ആ നടന്നത് സ്ക്രിപ്റ്റോ?

ബിഗ്ബോസിൽ ഫാമിലി വീക്ക് കഴിഞ്ഞതോടെ വലിയ രീതിയിലുള്ള സൈബർ ആക്രമണം ചില ഫാമിലികൾ നേരിടുന്നുണ്ട്.ഈ സാഹചര്യത്തിലാണ് അപ്സരയുടെ ബർത്താവ് പറഞ്ഞ…

1 hour ago

ഇത് ഉമ്മയും മോനും അല്ല, ജീവിതപങ്കാളികളാണ്, സമൂഹത്തിന്റെ കെട്ടുപാടുകൾ പൊട്ടിച്ചെറിഞ്ഞ് പ്രണയം കണ്ടെത്തിയ ഷെഫിക്കും ഷെമിയും, ഇവരുടെ പ്രണയകഥ ഇങ്ങനെ

സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരുള്ള ഫാമിലിയാണ് ടി ടി ഫാമിലി. വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങൾ ഇവർ നേരിടാറുണ്ട്. സദാചാരവാദികളുടെ ഭാഗത്തുനിന്നുമാണ്…

13 hours ago

ഐശ്വര്യ റായിയുടെ സൗന്ദര്യത്തെ കളിയാക്കി നടി കസ്തൂരി, സ്വയം കണ്ണാടിയിൽ നോക്കിയിട്ട് പോരേ ചേച്ചി ഈ കളിയാക്കൽ എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഐശ്വര്യ റായി. ഇപ്പോൾ ഇവരെ വിമർശിച്ചുകൊണ്ട് എത്തുകയാണ് തമിഴ് നടി കസ്തൂരി. തമിഴ്…

13 hours ago

നിഖിലയെയും ചേച്ചിയെയും അവരുടെ അമ്മ മരണവീടുകളിൽ കൊണ്ടുപോകാറില്ലായിരുന്നു, വിചിത്രമായ കാരണം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നിഖില വിമൽ. അടുത്തിടെ ഇവർ നിരവധി അഭിമുഖങ്ങൾ നൽകിയിരുന്നു. ഇവരുടെ ഏറ്റവും പുതിയ…

13 hours ago

ഷാറൂഖ് ഖാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്

ബോളിവുഡിലെ ഏറ്റവും വലിയ താരരാജാവ് ആണ് ഷാറൂഖ് ഖാൻ. കേരളത്തിലും ഇദ്ദേഹത്തിന് ധാരാളം ആരാധകരാണ് ഉള്ളത്. ഇപ്പോൾ വളരെ സങ്കടകരമായ…

14 hours ago