Bigboss

ജാസ്മിന്റെ കല്യാണത്തിന് ഒരു ബിരിയാണി കഴിക്കണം എന്ന് സായ്.ബിഗ്ബോസിൽ നിന്നിറങ്ങിയാൽ ഉടൻ ജാസ്മിന്റെ കല്യാണം? വിവാഹത്തെ കുറിച്ച് ജാസ്മിൻ

കല്യാണത്തെ കുറിച്ച് ജാസ്മിൻ പറയുന്ന കാര്യങ്ങളാണ് ഇപ്പോൾ വൈറൽ ആവുന്നത്.സായിയും അഭിഷേകും ഒക്കെയിരിക്കുമ്പോഴാണ് വിവാഹത്തെക്കുറിച്ച് സംസാരം നടക്കുന്നത്.
ജാസ്മിന്റെ കല്യാണത്തിന് ഒരു ബിരിയാണി കഴിക്കണം എന്ന് സായ് പറയുന്നു. അപ്പോൾ ജാസ്മിന്റെ കല്യാണം ഈ വർഷം ഉണ്ടാകുമോ എന്ന് സിജോ ചോദിക്കുന്നു. ഒരു മാസത്തിനകം ഉണ്ടാകുമെന്ന് സായി പറയുന്നു. താൻ വരാൻ നേരത്ത് ഇവിടെ നിന്നിറങ്ങി കല്യാണം എന്നാണ് കരുതിയത് എന്നാണ് ജാസ്മിൻ പറഞ്ഞത്. വീട്ടുകാരുടെ ആറ്റിറ്റിയൂഡ് വെച്ചിട്ട് തനിക്ക് അങ്ങനെയാണ് ഫീൽ ചെയ്യുന്നതെന്നും ജാസ്മിൻ പറയുന്നു. ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്.

- Advertisement -

ജാസ്മിൻ മികച്ച ​ഗെയ്മറാണെന്നും ​ഗബ്രിയുമായി കോമ്പോ ഉണ്ടാക്കാതെ കളിച്ചിരുന്നെങ്കിൽ ജാസ്മിന് ഇത്രയെറെ പ്രശ്നങ്ങൾ അനുഭവിക്കേണ്ടി വരുമായിരുന്നില്ലെന്നാണ് കമന്റുകൾ. ​ഗബ്രി ഉണ്ടാകുന്ന സമയത്ത് ​ഗബ്രിയുമായി മാത്രമാണ് ജാസ്മിൻ സംസാരിച്ചുകാെണ്ടിരുന്നത്. എന്നാൽ ​ഗബ്രി പോയി ആദ്യത്തെ കുറച്ച് ദിവസം ജാസ്മിന് ഭയങ്കര പ്രയാസമായിരുന്നു.
എന്നാൽ ഫാമിലി ടാസ്ക്കിൽ ഉപ്പയും ഉമ്മയും വന്നപ്പോൾ ജാസ്മിന് ഏറെ സമാധാനമായി. വളരെ സ്നേഹത്തോടെയാണ് ഉപ്പ പെരുമാറിയിത്. ഉപ്പയും ഉമ്മയും വന്നുപോയതോടെ ജാസ്മിൻ വീണ്ടും കളിയിൽ സജീവമായി.അതേസമയം ഗബ്രി – ജാസ്മിൻ വിഷയം പുറത്തും സംസാരമായതിന് പിന്നാലെ ജാസ്മിനുമായുള്ള വിവാഹത്തിൽ നിന്ന് പിൻമാറുകയാണെന്ന് ജാസ്മിനെ വിവാഹം ചെയ്യാൻ നിന്നിരുന്ന അഫ്സൽ പറഞ്ഞിരുന്നു. എന്നാൽ ജാസ്മിന്റെ ഉപ്പയും ഉമ്മയും ബി​ഗ് ബോസ് വീട്ടിലേക്ക് വന്നപ്പോൾ ജാസ്മിന് നൽകിയ ടെഡി ബിയർ ജാസ്മിനെ വിവാഹം കഴിക്കാൻ നിന്നിരുന്ന അഫ്സലാണ് കൊടുത്തതെന്നാണ് പറയുന്നത്.എന്നാൽ അത് മാർച്ച് ​ 8ന് കൊടുത്തയച്ചത് ആണ് എന്നാണ് അഫ്സലിന്റെ സുഹൃത്ത് പറഞ്ഞത്. എന്തായാലും ഈ ടെഡിബിയർ കിട്ടിയപ്പോൾ ജാസ്മിന് സന്തോഷമാവുകയും ചെയ്തു.

Anusha

Recent Posts

റോക്കിക്ക് പുറമേ മറ്റൊരു മത്സരാർത്ഥിക്ക് കൂടി ബിഗ് ബോസ് വീട്ടിലേക്കും ഗ്രാൻഡ് ഫിനാലെ കാണുവാനും ക്ഷണമില്ല

ബിഗ് ബോസ് ആറാമത്തെ സീസൺ അതിൻറെ അവസാന ദിനങ്ങളിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. നിലവിൽ 5 മത്സരാർത്ഥികൾ മാത്രമാണ് ബാക്കി ഉള്ളത്. ഈയാഴ്ച…

5 hours ago

ജാസ്മിൻ ജയിക്കണം എന്നാണ് ആഗ്രഹം, കാരണങ്ങൾ നിരത്തി ആര്യ

ബിഗ് ബോസ് ആറാമത്തെ സീസൺ അവസാനിക്കുവാൻ ഇനി വെറും മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. നിലവിൽ 5 മത്സരാർത്ഥികൾ ആണ് വീടിനുള്ളിൽ…

5 hours ago

ആ കാര്യം അദ്ദേഹം പറഞ്ഞപ്പോൾ ഞാൻ അഭിനയിക്കില്ല എന്ന് പറഞ്ഞു, എനിക്ക് പകരം അഭിനയിച്ച കുട്ടിയുടെ കഥാപാത്രത്തിന്റെ പേര് നോറ എന്നാക്കി, എന്നെ അൺഫോളോ ചെയ്യുകയും ചെയ്തു – ഒമർ ലുലുവിനെ പറ്റി നോറ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഇപ്പോൾ നോറ. ഈ സീസൺ ബിഗ് ബോസിലെ വളരെ സജീവമായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു…

5 hours ago

സായി കൃഷ്ണയും ജാസ്മിന്റെ പിതാവും ഗബ്രിയും ഒറ്റ വീഡിയോയിൽ, ബിഗ് ബോസിൽ ഉള്ളതിനേക്കാൾ വലിയ ട്വിസ്റ്റ് പുറത്ത് എന്ന് ആരാധകർ

ബിഗ് ബോസ് ആറാമത്തെ സീസൺ അവസാനിക്കാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയിരിക്കുന്നത്. ഈ സീസണിലെ സജീവ മത്സരാർത്ഥികളിൽ ഒരാളാണ് ജാസ്മിൻ.…

5 hours ago

എല്ലാ മലയാളികളും എന്തുകൊണ്ടാണ് ഇങ്ങനെ ആയത്? ഇത് ജന്മനാ ഉള്ളത് ആണോ? മലയാളികളെക്കുറിച്ച് റായി ലക്ഷ്മി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് റായി ലക്ഷ്മി. സൗത്ത് ഇന്ത്യയിൽ എല്ലാ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഒരുവിധം ഭാഷകളിൽ…

6 hours ago

മുകേഷ് അംബാനിയുടെ മരുമകൾ ആവാൻ പോകുന്ന പെൺകുട്ടിയുടെ ഗൗണിൽ പ്രിൻ്റ് ചെയ്തിരിക്കുന്നത് എന്താണെന്ന് സമൂഹമാധ്യമങ്ങളിൽ ചർച്ച, സംഭവം ഒരു കത്ത് ആണ്

മുകേഷ് അംബാനിയുടെ മകനാണ് ആനന്ദ് അംബാനി. ഇദ്ദേഹം ഉടൻ വിവാഹിതനാകാൻ ഒരുങ്ങുകയാണ്. രാധിക മെർച്ചൻ്റ് എന്നാണ് വധുവിൻറെ പേര്. ഇവരുടെ…

6 hours ago