ബോളിവുഡിലെ മുൻനിര നടനാണ് സെയ്ഫ് അലി ഖാൻ. നിരവധി ചിത്രങ്ങളിൽ താരം നായകനായി വേഷമിട്ടിട്ടുണ്ട്. സൈഫ് അലിഖാൻ റെ പത്നിയാണ് പ്രശസ്ത നടി കരീന കപൂർ. ഇപ്പോഴിതാ ഞെട്ടിക്കുന്ന ഒരു അനുഭവമാണ് താരം പങ്കുവെക്കുന്നത്. താൻ സാമ്പത്തിക തട്ടിപ്പിനിരയായ കഥയാണ് താരം പറഞ്ഞത്.
ഒരു ചിത്രത്തിൻറെ പ്രമോഷൻ പരിപാടിക്കിടെയാണ് താരം ഇത് പറഞ്ഞത്. തൻറെ സമ്പാദ്യത്തിൽ 70% നഷ്ടമായി എന്നാണ് താരം പറഞ്ഞത്. പുതിയ ചിത്രത്തിൽ താരം ഒരു തട്ടിപ്പുകാരൻ വേഷത്തിലാണ് എത്തുന്നത്. സിനിമയിലെതുപോലെ തട്ടിപ്പിന് വേണ്ടി ആർക്കെങ്കിലും ഒപ്പം ഒത്ത് കളിച്ചിട്ടുണ്ടോ എന്ന് റാണി മുഖർജി ചോദിച്ചു. ഇല്ലാ എന്ന് താരം ഉത്തരം നൽകി. പക്ഷേ തട്ടിപ്പിന് ഇരയായിട്ടുണ്ട് എന്നു പറഞ്ഞു. മുംബൈയിൽ വർഷങ്ങൾക്കു മുൻപ് ഒരു വസ്തു വാങ്ങുവാൻ താൻ പോയി.
തൻറെ സമ്പാദ്യത്തിൻ്റെ 70 ശതമാനവും അതിനായി നൽകേണ്ടി വന്നു. മൂന്നു വർഷത്തിനുള്ളിൽ വസ്തു കൈമാറാൻ എന്നാണ് പറഞ്ഞിരുന്നത്. എങ്കിലും ഇതുവരെ ഒന്നും നടന്നില്ല. എപ്പോഴെങ്കിലും തൻറെ കയ്യിൽ അത് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത് .
താരത്തിൻറെ തുറന്നുപറച്ചിൽ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്.നിരവധി ചിത്രങ്ങൾ താരം നായകനായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. വിക്രം വേദ എന്ന ചിത്രത്തിൻറെ ഹിന്ദി റീമേക്കിലും താരമാണ് അഭിനയിക്കുന്നത്. മാധവൻ അവതരിപ്പിച്ച വേഷമാണ് സേഫ് ചെയ്യുന്നത്.