പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ സൗത്ത് ഇന്ത്യ മുഴുവൻ ആരാധകരെ സമ്പാദിച്ച താരമാണ് സായ് പല്ലവി.
നിവിൻ പോളി നായകനായി എത്തിയ ചിത്രത്തിലൂടെ മലയാളം കൂടാതെ, തമിഴിലും തെലുങ്കിലും താരം ആരാധകരെ സമ്പാദിച്ചിരുന്നു.
തമിഴിലും തെലുങ്കിലുമായി നിരവധി ഹിറ്റ് ചിത്രങ്ങളിലും താരം അഭിനയിച്ചിരുന്നു. ഇപ്പോഴിതാ താരത്തിനെ കുറിച്ച് എത്തുന്ന പുതിയ വാർത്തയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
വിജയ് ചിത്രമായ ലിയോയ്ക്ക് വേണ്ടി ലോകേഷ് കനക രാജ് ആദ്യം സമീപിച്ചത് സായ് പല്ലവിയെ ആയിരുന്നുവെന്നും എന്നാൽ വിജയ് ചിത്രത്തിനോട് സായ് പല്ലവി നോ പറയുകയായിരുന്നുവെന്നുമാണ് റിപ്പോർട്ടുകൾ പറയുന്നത്.
അടുത്ത കാലത്ത് സായി പല്ലവി തന്റെ കരിയര്‍ സംബന്ധിച്ച് നിര്‍ണ്ണായകമായ ഒരു തീരുമാനം എടുത്തുവെന്നാണ് ചലച്ചിത്ര രംഗത്തെ സംസാരം. ഇത് പ്രകാരം അഭിനയ പ്രധാന്യവും വലുതുമായ റോളുകള്‍ മാത്രമേ ഇനി ചെയ്യുന്നുള്ളൂ എന്ന തീരുമാനം അടുത്തിടെ സായ് എടുത്തിരുന്നു. ഈ തീരുമാനത്തിന്റെ പശ്ചാതലത്തിലാണ് വിജയ് ചിത്രം സായ് ഒഴുവാക്കിയത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
തൃഷ ചെയ്യുന്ന നായിക വേഷത്തിന് വേണ്ടിയാണ് സായ്യെ സമീപിച്ചത് എന്നാണ് ചില തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പ്രിയ ആനന്ദ് ചെയ്യുന്ന വേഷത്തിന് വേണ്ടിയാണെന്ന് മറ്റു ചില മാധ്യമങ്ങൾ പറയുന്നു.
നായികയ്ക്ക് അധികം റോൾ നൽകാത്ത സംവിധാന രീതിയാണ് ലോകേഷിന്. ലിയോയിലും ഇതേ അവസ്ഥ ആയിരിക്കും എന്നത് കൊണ്ടാണ് സായ് ലിയോയോട് നോ പറഞ്ഞത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
നേരത്തെ അജിത്ത് കുമാറിന്റെ തുനിവ് എന്ന ചിത്രത്തിലെ നായിക വേഷത്തിലേക്ക് സായി പല്ലവിയെ വിളിച്ചിരുന്നുവെന്നും. എന്നാല്‍ അഭിനയ പ്രധാന്യം ഇല്ലെന്ന് പറഞ്ഞ് അവസരം ഉപേക്ഷിച്ചെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പിന്നീടാണ് എച്ച് വിനോദ് സംവിധാനം ചെയ്ത ചിത്രത്തിലേക്ക് മഞ്ജു വാര്യര്‍ നായികയായി എത്തിയത്.