പ്രേമം സിനിമ ഇറങ്ങിയിട്ട് ഇന്നലെ അഞ്ച് വര്‍ഷം പൂർത്തിയായിരിക്കുകയാണ്.. പ്രേമം എന്ന ഒരൊറ്റ സിനിമകൊണ്ട് ലോകം മുഴുവൻ ആരാധകരെ ശ്രിട്ടിച്ച നായികയാണ് സായ് പല്ലവി, ഇനി എത്ര സിനിമകൾ താരം ചെയ്താലും നമ്മുടെ മനസ്സിൽ അന്നും ഇന്നും സായിപല്ലവി മലർ മിസ് തന്നെയാകും അത്രമഥാരം ആ കഥാപാത്രം ആരാധകരുടെ മനസ്സിൽ ഇടം നേടിയിട്ടുണ്ട്, ഇന്ന് സായി പല്ലവി സൗത്ത് ഇന്ത്യൻ സിനിമയിൽ തിരക്കുള്ള മുൻ നിര നായികയാണ്, മലയാളത്തിൽ അതിരൻ എന്ന ചിത്രത്തിൽ താരം പിന്നീട് അഭിനയിച്ചിരുന്നു..
ഒരു കഴിവുള്ള നായികാ എന്നതിലുപരി താരം അസാധ്യ കഴിവുള്ള നർത്തകി കൂടിയാണ് താരത്തിന്റെ ഡാൻസിന് നിരവധി ആരാധകരുണ്ട്. 2008ല്‍ തമിഴില്‍ ജയം ധൂം ധാം എന്ന ജയം രവി ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ സായി പല്ലവി 2015ല്‍ അല്‍ഫോണ്‍സ് പുത്രന് രചനയും സംവിധാനവും നിര്‍വഹിച്ച പ്രേമം എന്ന ചിത്രത്തിലൂടെയാണ് മലയാളസിനിമ അഭിനയ മേഖലയിൽ പ്രവേശിക്കുന്നത് . നിവിന്‍ പോളി, അനുപമ പരമേശ്വരന്, മഡോണ സെബാസ്റ്റ്യന്‍ എന്നിവരാണ് പ്രേമം സിനിമയിലെ മറ്റു കഥാപാത്രങ്ങള്‍..