നിരവധി പുതിയ ഫോട്ടോഷൂട്ടുകളിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കാൻ പ്രത്യേക കഴിവുള്ള താരമാണ് സായിപല്ലവി. മലയാളികളുടെ മലർമിസ്സായ സായിപല്ലവി സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇൻഡസ്ട്രിയൽ ഹിറ്റായ പ്രേമം എന്ന സിനിമയിലൂടെ നിവിൻ പോളിയുടെ നായിക വേഷം ചെയ്തായിരുന്നു താരം മലയാള സിനിമയിൽ അരങ്ങേറിയത്. പിന്നീട് തമിഴ് തെലുങ്ക് ഉൾപ്പെടെ വൻ താര ചിത്രങ്ങളിൽ നായിക വേഷം ചെയ്തു ഓരോ ഇൻഡസ്ട്രിയിലെ ആരാധകരുടെയും മനംകവർന്നു. തമിഴ് സൂപ്പർസ്റ്റാർ ധനുഷിൻ്റെ കൂടെയും മലയാളികൾ കുഞ്ഞിക്ക എന്നുവിളിക്കുന്ന ദുൽഖർ സൽമാനൊപ്പം കലി എന്ന ചിത്രത്തിലും താരം നായികവേഷം ചെയ്തു.
തൻറെ ആരാധകർക്ക് മുമ്പിൽ തൻറെ എല്ലാ പുതിയ വിശേഷങ്ങളും സായിപല്ലവി തൻറെ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ താരം തൻറെ പുതിയ വിശേഷം ആരാധകർക്ക് മുമ്പിൽ പങ്കുവെച്ചിരിക്കുകയാണ്. താൻ വിവാഹം കഴിക്കുന്ന ചിത്രമാണ് താരം ഇപ്രാവശ്യം പോസ്റ്റ് ചെയ്തിരിക്കുന്നത്.
ചിത്രങ്ങൾ കണ്ട് ആരാധകർ ആദ്യം ഞെട്ടിയെങ്കിലും പിന്നീടാണ് അതിൻറെ സത്യം മനസ്സിലായത്. തൻറെ പുതിയ സിനിമയായ ശ്യാം സിംഗ റോയിലെ ഒരു ഭാഗമാണ് ആ കല്യാണം. ഒരു നിമിഷത്തിന് തൻറെ കല്യാണം കഴിഞ്ഞു എന്ന് വിചാരിച്ചു എന്ന തരത്തിലുള്ള ഒരുപാട് കമൻറുകൾ പോസ്റ്റിനു താഴെ വന്നിട്ടുണ്ട്. തെലുങ്കിലെ സൂപ്പർ സ്റ്റാർ നാനി നായിക വേഷം ചെയ്യുന്ന സിനിമയാണിത്. ചിത്രത്തിലെ തൻറെ വിവാഹ രംഗമാണ് ആണ് താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.
ഫോട്ടോ കണ്ട് ആരാധകർ ആദ്യമൊന്ന് എത്തിയെങ്കിലും പിന്നീട് സത്യം മനസ്സിലായതോടെ അടങ്ങി. താരത്തിൻറെ പുതിയ ഫോട്ടോസ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. താര ത്തിൻറെ പുതിയ സിനിമയ്ക്ക് വേണ്ടി നിരവധി ആരാധകരാണ് കാത്തിരിക്കുന്നത്.