സിപിഐഎം കൊല്ലം ജില്ലാ സെക്രട്ടറിയായി എസ്. സുദേവന് തുടരും. മൂന്ന് ദിവസമായി തുടരുന്ന ജില്ലാ സമ്മേളനത്തിലാണ് തീരുമാനം. 46 അംഗ ജില്ലാ കമ്മിറ്റിയില്‍ പതിനാറ് പുതുമുഖങ്ങളുണ്ട്. പന്ത്രണ്ട് പേര് ഒഴിവായി.
എം. നാഷാദ് എംഎല്‍എ, ഐഷ പോറ്റി, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി എസ്. ആര് അരുണ്‍ ബാബു, ചിന്താ ജെറോം തുടങ്ങി പന്ത്രണ്ട് പേരാണ് പുതിയ അംഗങ്ങള്‍. കെ. സോമപ്രസാദ്, കെ. രാജഗോപാല്‍ എന്നിവര്‍ ഒഴിവായവരില്‍ ഉള്‍പ്പെടും.
പാലക്കാട് ജില്ലാ സെക്രട്ടറിയായി ഇ.എന്‍ സുരേഷ് ബാബു തെരഞ്ഞെടുക്കപ്പെട്ടു. 44 അംഗങ്ങളുള്ള ജില്ലാ കമ്മിറ്റിയില്‍ പതിനാല് പേര് പുതുമുഖങ്ങളാണ്. നാല് വനിതകളേയും ഉള്‍പ്പെടുത്തി.