മുന്‍ ബ്രസീല്‍ താരവും ഫുട്ബോള്‍ ഇതിഹാസവുമായ റൊണാള്‍ഡോയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. താരത്തിന്റെ ആദ്യകാല ക്ലബ്ബായ ക്രുസെയ്റോയാണ് ഇക്കാര്യം അറിയിച്ചത്. റൊണാള്‍ഡോയ്ക്ക് കാര്യമായ രോഗലക്ഷണങ്ങളില്ല. നിലവില്‍ ഐസൊലേഷനിലാണ് താരം.
ക്രുസെയ്റോ ക്ലബ്ബിന്റെ ഭൂരിഭാഗം ഓഹരികളും അടുത്തിടെ റൊണാള്‍ഡോ വാങ്ങിയിരുന്നു. ക്ലബ്ബിന്റെ 101-ാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള ആഘോഷങ്ങളില്‍ പങ്കെടുക്കാനിരിക്കെയാണ് റൊണാള്‍ഡോ രോഗബാധിതനായത്. താരം പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് കാണിച്ച് ക്ലബ്ബ് പുറത്തിറക്കിയ കുറിപ്പിലാണ് കൊവിഡ് സ്ഥിരീകരിച്ച കാര്യം വ്യക്തമാക്കുന്നത്.