Social Media

ഒരു ജാഡയും ഇല്ലാതെ പെട്ടി സ്വയം തൂക്കി നടന്നു വരുന്ന നമ്മുടെ സ്വന്തം ലാലേട്ടന്‍; താരത്തെ നേരില്‍ കണ്ട അനുഭവം പറഞ്ഞ് ഉപ്പും മുളകിലെ രോഹിണി

പ്രേക്ഷകര്‍ ഇരു കൈയ്യും നീട്ടി സ്വീകരിച്ച പരമ്പര ആയിരുന്നു ഉപ്പും മുളകും. സ്‌ക്രീനില്‍ നിന്നും മാഞ്ഞ് പോയെങ്കിലും ഇതിലെ കഥാപാത്രമെല്ലാം ആരാധകരുടെ മനസില്‍ ഇന്നും ഉണ്ട്. അപ്രതീക്ഷിതമായാണ് ഉപ്പും മുളകും നിര്‍ത്തിയത്, അപ്പോഴും തിരിച്ചു വരും എന്ന് തന്നെയാണ് പ്രേക്ഷകര്‍ കരുതിയത്. എന്നാല്‍ വൈകാതെ തന്നെ ഉപ്പും മുളകും അവസാനിപ്പിച്ചെന്ന് അറിയിക്കുകയായിരുന്നു. ഇന്നും ഉപ്പും മുളകും പോയതിന്റെ വിഷമം ആരാധകര്‍ അറിയിക്കാറുണ്ട്.

- Advertisement -

ഇതിലെ ചെറിയ കഥാപാത്രങ്ങള്‍ പോലും പ്രേക്ഷകരുടെ മനസില്‍ സ്ഥാനം പിടിച്ചിരുന്നു. ഒന്നോ രണ്ടോ തവണ സ്‌ക്രീനില്‍ വന്നവര്‍ പോലും ഉപ്പും മുളകിലെ അഭിനേതാവ് എന്ന രീതിയില്‍ അറിയപ്പെട്ടിട്ടുണ്ട്. ഇതില്‍ ശ്രദ്ധിക്കപ്പെട്ട കഥാപാത്രം ആയിരുന്നു ദാവണിയില്‍ അതി സുന്ദരിയായി എത്തിയ കനകം, ഉപ്പും മുളകിലും അതിഥി താരമായിട്ടാണ് വന്നു പോയതെങ്കിലും പ്രേക്ഷകരുടെ മനസ്സില്‍ വളരെ പെട്ടെന്ന് തന്നെ കയറി കൂടാന്‍ താരത്തിനായി. രോഹിണി ആണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്. ഇപ്പോള്‍ മോഹന്‍ലാലിനെ നേരില്‍ കണ്ടപ്പോള്‍ ഉണ്ടായ അനുഭവം ആണ് താരം പറയുന്നത്.

ചെന്നൈ എയര്‍പോര്‍ട്ട് ആണ് സ്ഥലം…. ഒരു ജാഡയും ഇല്ലാതെ ഒരു പെട്ടി സ്വയം തൂക്കി നടന്നു വരുന്ന നമ്മടെ സ്വന്തം ലാലേട്ടന്‍… പെട്ടെന്ന് ഒരു ഞെട്ടല്‍ ആയിരുന്നു… ഇത്രയും വലിയ മഹാ നടന്‍, ഇത്ര സിംപിള്‍ ? ഒരു എക്‌സൈറ്റ്‌മെന്റ് ഒരു സന്തോഷം… എന്താണ് അപ്പോള്‍ എന്റെ മനസ്സില്‍ എന്ന് പറയാന്‍ പറ്റാത്ത അവസ്ഥ… ഏതൊരാളെയും പോലെ എനിക്ക് എല്ലാവരോടും പറയണം ഞാന്‍ ശരിക്കും ലാലേട്ടനെ കണ്ടെന്ന്… അതിനു പ്രൂഫ് വേണ്ടെ? എങ്ങിനെ ചോദിക്കും ഒരു ഫോട്ടോ എടുത്തോട്ടെ എന്ന്…… ധൈര്യം സംഭരിച്ച്… രണ്ടും കല്പിച്ചു ഞാന്‍ ചോദിച്ചു.

 

അദ്ദേഹം നമ്മടെ ലാലേട്ടന്‍ സ്‌റ്റൈലില്‍ ഒരു തല ആട്ടല്‍.. ദൈവമേ… ശരിക്കും സന്തോഷം തോന്നി…..അവിടെനിന്ന ഒരു ചേട്ടനോട് ഒരു ഫോട്ടോ എടുത്തു തരുമോ എന്ന് ഞാന്‍ ചോദിച്ചു. അദ്ദേഹം ഫോട്ടോ ക്ലിക്ക് ചെയ്തതും ബസ് എടുത്തതും ഒരുമിച്ചായിരുന്നു.

എന്റെ പൊന്നു ചേട്ടാ ഒരു രണ്ടുമൂന്ന് ക്ലിക്ക് കൂടെ എടുക്കാം ആയിരുന്നില്ലേ? ആ ചേട്ടന്‍ ഒരു ഒറ്റ ക്ലിക്ക് …. ആ ക്ലിക്ക് ഈ രൂപത്തില്‍ ആണ് കിട്ടിയത്.. സാരമില്ല… ഇങ്ങനെ ഒരു പിക് എങ്കിലും കിട്ടിയല്ലോ… ലാലേട്ടന്‍ എന്ന വ്യക്തിയെ എന്ത് കൊണ്ടു എല്ലാവരും ഇഷ്ടപെടുന്നു എന്ന ചോദ്യത്തിന് ഉത്തരം അപ്പോള്‍ എനിക്ക് മനസ്സിലായി……. ഒരു ജാടയും ഇല്ലാത്ത.. സിംപിള്‍ ആയ ലാലേട്ടന്‍ എന്നാണ് രോഹിണി പറഞ്ഞത്.

 

 

Anusha

Recent Posts

ഞാൻ ഇനി കല്യാണം കഴിക്കുന്നത് നിർത്തി.മമ്മൂട്ടിയുടെ ചോദ്യത്തിനു ദിലീപിന്റെ മറുപടി.വൈറൽ ആയി വീഡിയോ

മലയാളികളുടെ ഇഷ്ട താരമാണ് ദിലീപ്.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.മകൾ മീനാക്ഷിയെ വിവാഹം കഴിപ്പിക്കാനുള്ള പ്ലാനുണ്ടോയെന്ന ചോദ്യത്തിന് മറുപടി നൽകുകയാണ് ദിലീപ്.…

48 mins ago

മൂന്ന് ദിവസം മാത്രമേ ജീവിയ്ക്കൂ എന്ന് പറഞ്ഞു,മകൻ പന്ത്രണ്ട് വര്‍ഷം കൂടെ നിന്നു.ആരോഗ്യമുള്ള കുഞ്ഞിനെ കിട്ടുക എന്നതാണ് ഏറ്റവും വലിയ ഭാഗ്യം

മലയാളികൾക്ക് സുപരിചിതമായ താരമാണ് സബിറ്റ ജോർജ്ജ്.ചക്കപ്പഴം എന്ന സീരീസിലൂടെ താരം കൂടുതൽ ജന ശ്രദ്ധ നേടിയത്.സോഷ്യല്‍ മീഡിയയില്‍ സബീറ്റ ഏറ്റവും…

1 hour ago

ജാസ്മിനുമായുള്ള ബന്ധം അങ്ങനെയാണ്,ഞങ്ങളെ തകർക്കാൻ ആർക്കും പറ്റും .അവളോട് ഉള്ള ഇഷ്ടം സ്ട്രോങ്ങ് ആണ്

കഴിഞ്ഞ ദിവസം നടന്ന എവിക്ഷനിൽ ആണ് ഗബ്രി പുറത്തായത് തീർത്തും അപ്രതീക്ഷിതമായ എവിക്ഷനിൽ ഗബ്രി പുറത്തായതിന്റെ വേദനയിലാണന് സുഹൃത്തും സഹ…

2 hours ago

ജാസ്മിൻ പ്രണയിച്ചാലോ വിവാഹം കഴിച്ചാലോ എന്താണ് വിഷയം. എന്നെ വിവാഹം ക്ഷണിച്ചാൽ ഞാൻ പോകും.ആ കരച്ചിൽ ഒരു നാടകം അല്ല

ബിഗ്ബോസിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് രതീഷ് കുമാർ.ആദ്യത്തെ എവിക്ഷനിലൂടെ പുറത്തായ രതീഷ് അടുത്തിടെ ഗസ്റ്റായി വീട്ടിലേക്ക് വന്നിരുന്നു. എന്നാൽ കഴിഞ്ഞദിവസം…

3 hours ago

10 പേർ കാണുന്നതുകൊണ്ട് ആർക്കാണ് ഹേ പ്രശ്നം. ഒരു വശത്ത് നിന്നുനോക്കി തുപ്പൽ ഇറക്കുന്നവർ തന്നെയാണ് ഇതൊക്കെ പറയുന്നത്

മലയാളികൾക്ക് സുപരിചിതമായ താരമാണ് ശരണ്യ ആനന്ദ്.കഴിഞ്ഞ കുറച്ച് ​ദിവസങ്ങളായി വസ്ത്രധാരണത്തിന്റെ പേരിൽ വലിയ വിമർശനം നേരിടേണ്ടി വരുന്നുണ്ട്. ജിം വെയർ…

4 hours ago

25 വർഷമായി ഞാൻ ഈ ഇൻഡസ്ട്രിയിൽ നിൽക്കുന്നു, ഇതുപോലൊരു അപമാനം നേരിട്ട് ഇല്ല – ബോളിവുഡ് സംവിധായകൻ കരൻ ജോഹർനെതിരെ ഞെട്ടിപ്പിക്കുന്ന അപഹാസ്യം നടത്തി കലാകാരൻ

ഹിന്ദി സിനിമയിലെ മുൻനിര സംവിധായകരിൽ ഒരാളാണ് കരൺ ജോഹർ. അടുത്തിടെ ഒരു ടെലിവിഷൻ ഷോയിൽ ചിലർ ഇദ്ദേഹത്തെ അനുകരിച്ചിരുന്നു. 25…

15 hours ago