മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതനായ ആളാണ് ഡോ. റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസ് സീസൺ നാലിലൂടെയാണ് റോബിൻ മലയാളികൾക്ക് സുപരിചിതനാകുന്നത്.
ബിഗ് ബോസിൽ മറ്റാർക്കും കിട്ടാത്ത അത്രയും ഫാൻ ബേസ് റോബിൻ സ്വന്തമാക്കിയിരുന്നു. എന്നാൽ അടുത്തിടെ വൻ വിമർശനങ്ങളും ഡിഗ്രേഡിങ്ങുകളും നേരിടേണ്ടി വന്നിരുന്നു.
റോബിനെ പിന്തുണച്ചവർ വരെ റോബിന് എതിരെ എത്തിയിരുന്നു. വിവിധ കോണിൽ നിന്നും വിമർശനം ഉയർന്നത്തോടെ സോഷ്യൽ മീഡിയയിൽ നിന്നും താരം പിൻവലിഞ്ഞു നിൽക്കുകയായിരുന്നു.
സോഷ്യൽ മീഡിയയിൽ സജീവമായിരുന്ന താരത്തിനെ കുറച്ചു നാളുകളായി സോഷ്യൽ മീഡിയയിൽ കാണാനില്ലായിരുന്നു.
ഇപ്പോഴിതാ അടുത്ത കാലത്തായി സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലാതിരിക്കുന്നതിന് കാരണം പറഞ്ഞിരിക്കുകയാണ് റോബിൻ.
ആരോഗ്യത്തിനാണ് നിലവിൽ പ്രാധാന്യം നൽകുന്നതെന്നും ശക്തിയോടെ തിരിച്ചുവരുമെന്നും റോബിൻ പറഞ്ഞു.
കുറച്ചായിട്ട് ഉറക്കം കുറവായിരുന്നു, കൃത്യസമയത്ത് ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നില്ല. കുറേ നാളായി അങ്ങനെയായിരുന്നു. അതുകൊണ്ട് കുറച്ച് നാളായി റെസ്റ്റ് എടുക്കുകയാണ്. ബോഡി റീചാര്‍ജ് ചെയ്ത് കൂടുതല്‍ ശക്തമായി തിരിച്ചു വരികയാണ്. അത് തന്നെയാണ് മുൻപും ഞാൻ ചെയ്തിട്ടുള്ളത്.-എന്നാണ് റോബിൻ പറയുന്നത്.
എല്ലാവരും കണ്ടത് ബിഗ് ബോസിന് ശേഷമുള്ള എന്റെ ജീവിതമാണ്. അതിന് മുമ്പും ഞാന്‍ ഇങ്ങനെയാണ്. ഞാന്‍ ഡൗൺ ആണെന്ന് നിങ്ങള്‍ കരുതുന്നുണ്ടെങ്കില്‍ ഇതിലും ഇരട്ടിയായി തന്നെ തിരികെ വരുമെന്നും റോബിൻ പറയുന്നു.
എന്നെക്കൊണ്ട് ഒരു കാര്യം ചെയ്യാൻ പറ്റില്ല എന്ന് പറഞ്ഞ് കഴിഞ്ഞാൽ ഞാൻ അത് കേട്ടുകൊണ്ടിരിക്കും. പതുകെ പതുക്കെ അത് ചെയ്ത് കാണിച്ച് കൊടുക്കും എന്നും റോബിൻ പറയുന്നു.യു ടു സീ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു റോബിന്റെ പ്രതികരണം.