Film News

ബിഗ് ബോസ് താരം റോബിൻ സംവിധായകനാകുന്നു ;ചിത്രത്തിലെ നായിക റോബിന്റെ മനം കവർന്ന ആരതി പൊടി, ചിത്രം അടുത്ത ബോക്സ്‌ ഓഫീസ് ഹിറ്റ്‌ ആയിരിക്കുമെന്ന് ആരാധകർ

മലയാളം ബിഗ് ബോസ് സീസണ്‍ നാലിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്‍. സഹമത്സരാര്‍ത്ഥിയെ മര്‍ദ്ദിച്ചതിന്റെ പേരില്‍ റോബിന് പുറത്തുപോകേണ്ടി വന്നുവെങ്കിലും ഷോയില്‍ മറ്റൊരാള്‍ക്കും ലഭിക്കാത്ത അത്രയും ഫാന്‍ ബേസ് ആണ് താരത്തിന് ലഭിച്ചത്.

- Advertisement -

നിരവധി ആരാധകരുള്ള താരം സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ്. താരം ഇതിലൂടെ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ എല്ലാം ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടാറുണ്ട്.

ഇപ്പോഴിതാ പുതിയ സന്തോഷം അറിയിക്കുകയാണ് റോബിൻ. താൻ സംവിധായകൻ ആകാൻ പോകുന്നുവെന്നാണ് റോബിൻ പറഞ്ഞത്.

റോബിന്‍ തന്നെയാണ് ഈ വിവരങ്ങള്‍ മാധ്യമ പ്രവര്‍ത്തകരോട് പങ്ക് വെച്ചത്. ചെറുതാണെങ്കിലും ഏറെ പ്രത്യേകതകള്‍ ഉള്ള ഒരു ചിത്രമായിരിക്കും ഇതെന്നും, അതിന്റെ തിരക്കുകളിലാണ് താനിപ്പോള്‍ ഉള്ളതെന്നും റോബിന്‍ പറയുന്നു.

ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായി എന്നും റോബിന്‍ അറിയിച്ചു.റോബിന്‍ വിവാഹം കഴിക്കാന്‍ പോകുന്ന നടിയും അവതാരകയുമായ ആരതി പൊടി ആയിരിക്കും ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുകയെന്നും റോബിന്‍ വെളിപ്പെടുത്തി.

തിരുവനന്തപുരം മുതല്‍ ചെന്നൈ വരെയുള്ള 800 കിലോമീറ്റര്‍ ഒരു ചിത്രത്തിനായി മുഴുവനായി കവര്‍ ചെയ്യുമെന്നും റോബിൻ പറഞ്ഞു.

തിരുവനന്തപുരം മുതല്‍ ചെന്നൈ വരെയുള്ള 800 കിലോമീറ്റര്‍ ഒരു ചിത്രത്തിനായി മുഴുവനായി കവര്‍ ചെയ്യുക എന്നത് ചിലപ്പോള്‍ ഇന്ത്യന്‍ സിനിമയില്‍ തന്നെ ആദ്യമായി കാണാന്‍ സാധ്യതയുള്ള ഒരു പ്രത്യേകതയാവാമെന്നും റോബിന്‍ പറയുന്നു

സിനിമാ രംഗത്ത് ഏറെ കഷ്ടപെട്ടിട്ടുള്ള ഒരു സാധാരണക്കാരന്‍ എന്ന നിലയില്‍ സ്വന്തമായി എന്തെങ്കിലും ചെയ്യാനുള്ള ശ്രമം കൂടിയാണ് ഈ ചിത്രം.

അത്‌കൊണ്ട് തന്നെ വെല്ലുവിളി നിറഞ്ഞ ഏതെങ്കിലും ഒരു പ്രമേയം ചെയ്യണമെന്നുണ്ടായിരുന്നു എന്നും റോബിന്‍ വിശദീകരിച്ചു.

റോബിന്റെ സിനിമ സംവിധാന അരങ്ങേറ്റ വാർത്ത താരത്തിന്റെ ആരാധകർ ആഘോഷമാക്കിയിരിക്കുകയാണ്. മലയാളത്തിന്റെ അടുത്ത ബോക്സ്‌ ഓഫീസ് ഹിറ്റ്‌ ആയിരിക്കും ഈ ചിത്രം എന്നാണ് ആരാധകർ പറയുന്നത്.

അതേസമയം സിനിമ അഭിനയ അരങ്ങേറ്റത്തിനും റോബിൻ ഒരുങ്ങുകയാണ്. നിർമ്മാതാവ് സന്തോഷ്‌ കുരുവിളയുടെ സിനിമയിലൂടെ ആണ് റോബിൻ അഭിനയ അരങ്ങേറ്റം കുറിക്കുന്നത്.

Abin Sunny

Recent Posts

ജാസ്മിനെ തല്ലിയതും അവളെ ജയിലിലേക്കും നോമിനേറ്റ് ചെയ്തതും റസ്മിൻ.നിങ്ങൾക്ക് ജാസ്മിനോട് വെറുപ്പോ അറപ്പോ ഉണ്ടായിക്കോട്ടെ,പക്ഷെ ഇത് വേണ്ട

ബിഗ്ബോസിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് ജാസ്മിൻ ജാഫർ.അതേ സമയം ജാസ്മിനെ വീണ്ടും ജയിലിലേക്ക് അയച്ചത് തെറ്റാണെന്ന് പ്രേക്ഷകർ പറയുന്നു.…

8 mins ago

ഹിന്ദു വോട്ടുകൾ മുഴുവൻ സുരേഷ് ഗോപിക്ക് ഉറപ്പ്.സുരേഷ് ഗോപിക്ക് ജയം ഉറപ്പ്’; ഭൂരിപക്ഷം 20,000 കടക്കും,കാരണം ഇതാണ്

തൃശൂരിൽ സുരേഷ് ഗോപി 20,000 വോട്ടുകള്‍ വരെ ഭൂരിപക്ഷം നേടുമെന്ന് കണക്ക്കൂട്ടൽ.നിയോജക മണ്ഡലങ്ങൾ തിരിച്ചുള്ള കണക്കുകളിൽ മികച്ച മുന്നേറ്റം തന്നെ…

1 hour ago

ആറ് വർഷം മുൻപാണ് ഇതൊക്കെ നടന്നത്.ക്യാന്‍സര്‍ സര്‍വൈവര്‍ ആണ്.രണ്ടാം വിവാഹവും പരാജയം.റീൽസിൽ കണ്ട ആളല്ല റിയൽ ലൈഫിൽ റീന

മലയാളികൾ കണ്ട മുഖമാണ് റീനയുടേത്.ഇൻസ്റ്റാഗ്രാമിൽ പങ്കുവെയ്ക്കുന്ന വീഡിയോകൾ എല്ലാം വൈറൽ ആണ്.നെഗറ്റീവുകളും ട്രോളുകളും ആണ് കൂടുതലും വരുന്നതെങ്കിലും അതൊന്നും റീനയെ…

15 hours ago

കസേരയില്‍ കെട്ടിയിട്ടു,പിന്നെ നിലത്തിട്ട് ചവിട്ടി.ഒരുമിച്ച് മദ്യപാനം, മദ്യലഹരിയില്‍ അടിപിടി;ഒടുവില്‍ അച്ഛന്റെ ജീവനെടുത്ത് മകന്‍

മദ്യലഹരിയില്‍ അടിപിടി,ഒടുവില്‍ അച്ഛന്റെ ജീവനെടുത്ത് മകൻ.ദേവദാസന്റെ (61) മരണത്തില്‍ ദുരൂഹതതോന്നി പോസ്റ്റ്‌മോര്‍ട്ടം നടത്തുകയും മകനെ ചോദ്യംചെയ്യുകയും ചെയ്തപ്പോഴാണ് സംഭവം ചുരുളഴിഞ്ഞത്.…

15 hours ago

ജാസ്മിനും ഒരു കുഴപ്പവുമില്ല. ഗബ്രി അടുത്ത ആളെ സെറ്റാക്കി.. കോഴി, വീഡിയോയ്ക്ക് മറുപടിയുമായി കുറിപ്പ്

ബിഗ്ബോസിലൂടെ മലയാളികൾക്ക് സുപരിചിതമാണ് ഗബ്രി.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ബിഗ് ബോസിന് പുറത്ത് എത്തിയിട്ടും ചിലർ ഗബ്രിക്കെതിരെ വിമർശനങ്ങള്‍ നടത്തുന്നു എന്നതാണ്…

16 hours ago

ബി​ഗ് ബോസ് താരം ​ഗോപികയ്ക്ക് രണ്ടാമതും ആൺകുഞ്ഞ്.സന്തോഷം പങ്കുവെച്ച് താരം.ചോദ്യങ്ങളുമായി ആരാധകർ

ബിഗ്ബോസിലൂടെ പ്രേക്ഷകർക്ക് സുപരിചിതമായ വ്യക്തി ആണ് ഗോപിക.കഴിഞ്ഞ സീസണിൽ ആണ് ആദ്യമായിട്ട് കോമണർ മത്സരാർത്ഥിയെ ഉൾപ്പെടുത്തിയത്. ​ഗോപികയായിരുന്നു കോമണർ ആയി…

17 hours ago