പത്തനംതിട്ട: നിരന്തരം പെര്‍മിറ്റ് ലംഘനം നടത്തുന്നുവെന്ന് ആരോപിച്ച് റോബിന് ബസ് എംവിഡി പിടിച്ചെടുത്ത് പത്തനംതിട്ട എആര്‍ ക്യാമ്പിലേക്ക് മാറ്റിയതിന് പിന്നാലെ പ്രതികരണവുമായി ബസുടമ ഗിരീഷ്. ബസ് ഉടന്‍ പുറത്തിറിക്കുമെന്നും ചെങ്ങന്നൂരില്‍ നിന്ന് പമ്പയിലേക്ക് ബോര്‍ഡ് വച്ച് സര്‍വീസ് നടത്തുമെന്നും ബസുടമ വെല്ലുവിളിച്ചു.
അവര്‍ക്ക് എന്ത് വേണേലും ചെയ്യാലോ, അവര്‍ ചെയ്യുന്ന നടപടി അവര്‍ ചെയ്യട്ടെ എന്നാണ് ഗിരീഷ് പറയുന്നത്. നിരന്തരം നിയമം ലംഘിക്കുന്നുവെന്ന് പറയുന്ന എംവിഡിക്കാരില് 90 ശതമാവും കൈക്കൂലിക്കാരാണെന്ന് പറയുന്നുണ്ടല്ലോ.
അവരുടെ ക്രെഡിബിലിറ്റി അത്രയേ ഉള്ളൂ. പെമിറ്റ് റദ്ദ് ചെയ്യുന്ന നടപടിയിലേക്കൊന്നും അവര്‍ക്ക് പോകാനാകില്ല. അതൊക്കെ പുച്ഛത്തോടെ തള്ളിക്കളയുന്നു.
ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാന്‍ നിയമങ്ങളുണ്ട്. അതല്ലാതെ പറ്റില്ല. ഞാന്‍ ചുമ്മാതിരിക്കില്ല എന്നും ഗിരീഷ് പറഞ്ഞു.
അരുണ്‍ എസ് എന്ന ഉദ്യോഗസ്ഥനെ രണ്ട് ദിവസം കഴിഞ്ഞ് കാണുന്നുണ്ട്, കായികമായല്ല. നിയമപരമായി എന്താണെന്ന് കാണിച്ച് കൊടുക്കും. ഫൈനല്‍ കളി വരുന്നത് പുറകെയാണ്. ഒരു കടുകുമണിക്ക് പിന്മാറില്ല എന്നും ഗിരീഷ് കൂട്ടിച്ചേര്‍ത്തു.
മൂന്ന് നാല് മാസമായല്ലോ കളി തുടങ്ങിയിട്ട്. പെര്‍മിറ്റ് എടുത്തത് മുതല്‍ തടസം തുടങ്ങിയതാണല്ലോ. എന്നിട്ടും ഇതുവരെ ഓടിയില്ലേ. എന്നെക്കൊണ്ട് പറ്റുന്നതുപോലെ ഒക്കെ ഇനിയും ചെയ്യും.
നിങ്ങള്‍ നോക്കിക്കോളൂ… ഉടന്‍ ഞാന്‍ ബസ് പുറത്തിറക്കും. ഇറക്കുക മാത്രമല്ല, ഇത് ഓടാന്‍ വിട്ടിട്ട്, പത്ത് ദിവസത്തിനകം ഞാന്‍ ചെങ്ങന്നൂര്‍- പമ്പ സര്‍വീസ് നടത്തുകയും ചെയ്യും. ബോഡ് വച്ച് തന്നെ സര്‍വീസ് നടത്തും- ഗിരീഷ് വെല്ലുവിളിച്ചു.