മലയാളം ബിഗ് ബോസ് സീസണ് ഫോര്‍ അവസാനഘട്ടത്തിലേക്ക് കടക്കവേ, മത്സരാര്‍ഥികള്‍ തമ്മിലുള്ള വീറും വാശിയും കൂടുകയാണ്. പലരും ഗെയിമിനെ ഗെയിമായി എടുക്കാത്ത രീതിയും കാണാം. ഇതിനിടെ കിട്ടുന്ന അവസരത്തില്‍ മത്സരാര്‍ത്ഥികള്‍ തമ്മില്‍ പ്രതികാരം ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസത്തെ ടാസ്കില് രാജാവായി തീരുമാനിച്ചിരുന്നത് റിയാസിനെയായിരുന്നു. ഇതോടെ തനിക്ക് ദേഷ്യം ഉള്ള എല്ലാവരോടും വാക്കുകൊണ്ടോ നോട്ടം കൊണ്ടോ റിയാസ് പ്രതികാരം ചെയ്യാന്‍ തുടങ്ങി .
രാജാവായ ശേഷം റിയാസ് ജാസ്മിനെ മന്ത്രിയായും റോണ്‍സനെ തന്റെ സംരക്ഷകനായും നിയമിച്ചു. ഇതിനിടെയാണ് രാജാവിന്റെ പ്രത്യേകാധികാരം മോഷ്ടിക്കപ്പെടും എന്ന സൂചന നല്കിയ സാഹചര്യത്തില്‍ റോബിന് ഇത് തട്ടിപ്പറിച്ച് ഓടി ബാത്റൂമില്‍ കയറി ഒളിച്ചത്, എന്നാല്‍ ഇതൊക്കെ ഗെയിമിന്റെ ഭാഗംതന്നെയാണ് . റോബിന് പുറത്തിറങ്ങാന്‍ വേണ്ടി ജാസ്മിന് സ്പ്രേ അടിച്ചു. ചാവടാ നീ ചാവ് എന്ന് പലതവണ പറഞ്ഞു കൊണ്ടാണ് ജാസ്മിന് സ്പ്രേ അടിച്ചത്.
പിന്നീട് റോബിന് പുറത്തിറങ്ങിയതോടെ റിയാസ് അദ്ദേഹത്തിന്റെ ദേഹത്ത് കയറി പിടിക്കാന്‍ ശ്രമിച്ചപ്പോള്‍ കൈ മാറ്റുന്നതിനിടെ കൈ റോബിന്റെ കൈ റിയാസിന്റെ മുഖത്ത് വീണു. ഇത് വലിയ വഴക്കിന് കാരണമായി. ഇതിനിടെ ഇവിടെ ജാസ്മിന്റെ അച്ഛനെ റോബിന് വിളിക്കുകയും ചെയ്തു.
പിന്നീട് തന്റെ പ്രതികാരം തീര്‍ക്കാന്‍ വേണ്ടി റിയാസ് റോബിന്റെ പുറകെ നടന്ന് ശല്യം ചെയ്യുകയായിരുന്നു. പല സ്ഥലങ്ങളില്‍ നിന്നും റോബിന് മാറിയിരുന്നപ്പോഴും റിയാസ് റോബിന്റെ പുറകെ പോയി പല കോപ്രായങ്ങളും കാണിച്ചു. എന്നാല്‍ അപ്പോഴെല്ലാം പ്രതികരിക്കാതെ ക്ഷമയോടെ പിടിച്ചു നില്‍ക്കുകയായിരുന്നു റോബിന്. ഇതിനിടെയാണ് റോബിനെ ബിഗ് ബോസ് പുറത്താക്കുന്നത്. ജാസ്മിന് വാണിംഗ് കൊടുക്കുകയും ചെയ്തു ബിഗ് ബോസ്.