ബിഗ്ബോസ് ഷോയില്‍ നിന്നും പുറത്തായതിന് പിന്നാലെ ബിഗ്ബോസിന് എതിരെ ആരോപണവുമായി റോബിന് രാധാകൃഷ്ണന് എത്തിയിരുന്നു. ബിഗ് ബോസ് സ്ക്രിപ്റ്റഡ് ആണെന്നായിരുന്നു റോബിന്റെ പ്രധാന ആരോപണം.ബിഗ് ബോസ് ഉഡായിപ്പാണെന്നും എങ്ങനെ പെരുമാറണമെന്ന് തനിക്ക് നിര്‍ദ്ദേശം തന്നിരുന്നുവെന്നുമായിരുന്നു റോബിന്റെ ആരോപണം. പിന്നാലെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുന്‍ ബിഗ് ബോസ് താരം അനൂപ് കൃഷ്ണന് രംഗത്ത് വന്നിരുന്നു.
ഇപ്പോഴിത റോബിന് രാധാകൃഷ്ണന് നടത്തിയ ആരോപണങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് മുന്‍ ബിഗ്ബോസ് മത്സരാര്‍ത്ഥി ആര്‍ജെ രഘു. ഇന്‍സ്റ്റഗ്രാം ലൈവിലൂടെയായിരുന്നു രഘുവിന്റെ പ്രതികരണം. ആര്യയും പ്രതികരണമായി രഘുവിനൊപ്പം ലൈവിലെത്താനിരുന്നതാണ്. എന്നാല്‍ സാങ്കേതിക പ്രശ്നം മൂലം അത് നടന്നില്ല. എങ്കിലും ആര്യ കമന്റിലൂടെ പിന്നീട് പ്രതികരിക്കുന്നുണ്ട്.
പുറത്താക്കപ്പെട്ട രണ്ട് പേരെയാണ് തിരികെ കൊണ്ടു വന്നത്. രണ്ടു പേരും ഫിസിക്കല്‍ അസോള്‍ട്ടിന് പുറത്താക്കപ്പെട്ടത്. അതിനോട് എനിക്ക് വ്യക്തിപരമായി യോജിപ്പില്ല. പക്ഷെ ഇവിടെ അതിന് പ്രസക്തിയില്ല. റോബിന് രാധാകൃഷ്ണന് അതിഥിയായി വന്നിട്ടും ബിഗ് ബോസില്‍ നിന്നും പുറത്താക്കപ്പെട്ടിരിക്കുകയാണ്. രണ്ട് തവണ പുറത്താക്കപ്പെട്ടതിന്റെ റെക്കോര്‍ഡ് അദ്ദേഹത്തിന് സ്വന്തം.
ലോകത്തു തന്നെ ഇതാദ്യമായിട്ടാണ് ഒരാളെ ഷോയില്‍ നിന്നും രണ്ട് തവണ പുറത്താക്കുന്നത്. അത് അയാളുടെ കഴിവ് കേടാണെന്ന് രഘു പറയുന്നു.
എനിക്ക് അയാളോട് വ്യക്തിപരമായി പ്രശ്നങ്ങളൊന്നുമില്ല. എന്നാല്‍ എന്റെയടക്കം ക്രെഡിബിലിറ്റിയെ ബാധിക്കുന്നതിനാലാണ് ലൈവ് വരുന്നതെന്നാണ് രഘു പറയുന്നത്.
റോബിന് എയര്‍പോര്‍ട്ടില്‍ നിന്നും പുറത്ത് വന്നപ്പോള്‍ അയാളുടെ ഫ്രസ്റ്റ്രേഷന്‍ വ്യക്തമായി തന്നെ കാണാം. ഈ ഷോ മൊത്തം ഉഡായിപ്പാണ്, റീ എന്‍ട്രി സമയത്ത് ഓരോ മത്സരാര്‍ത്ഥിയെയും കുറിച്ചും അവരോട് എങ്ങനെയാണ് ഇടപെടേണ്ടെന്ന് എന്നൊക്കെ പറഞ്ഞു കൊടുത്തു എന്നാണ് റോബിന് പറയുന്നത്.
റോബിനെ ഞാന്‍ ഇതുവരേയും കണ്ടിട്ടില്ല. കാണാന്‍ ആഗ്രഹിക്കുന്നുമില്ല. റോബിന് പറഞ്ഞ കാര്യം 105 ശതമാനം പച്ച നുണയാണ്. ഞാന്‍ അതിനുള്ളിലുണ്ടായിരുന്നതാണ്. മാസ് കാണിച്ചു നില്ക്കുമ്പോള് ഷോയില്‍ നിന്നും എടുത്ത് കളഞ്ഞതിന്റെ ദേഷ്യമാണ് പരസ്യമായി ഇങ്ങനെ പറയുന്നതെന്നും രഘു ആരോപിച്ചു.
ഞാനും ബിഗ് ബോസില്‍ തിരിച്ചു കയറിയ ആളാണ്. തിരിച്ച് ചെന്നപ്പോള്‍ ഞാന്‍ നടപ്പിലാക്കിയത് എന്റെ സ്വന്തം പ്ലാനുകളാണ്. ഇയാളെ അടിക്കണം, ഇയാളോട് ഇങ്ങനെ ചെയ്യണം എന്നൊന്നും എന്നോടാരും പറഞ്ഞു തന്നിട്ടില്ല എന്ന് രഘു വ്യക്തമാക്കുന്നു. ആദ്യം മനസിലാക്കേണ്ടത് ഇതൊരു സ്ക്രിപ്റ്റഡ് ഷോ അല്ല. ഇത് പറഞ്ഞ് പറഞ്ഞ് മടുത്തതാണ്. രണ്ടാമത്തേത് ഇത് പറഞ്ഞു തരാന്‍ മാസ്റ്റര്‍ പ്ലാനുമായി ആരും മത്സാരാര്‍ത്ഥികളുടെ മുന്നില്‍ വരില്ലെന്നും രഘു പറയുന്നു.
ഈ ഷോയില്‍ മത്സരിച്ച ഒരാളെന്ന നിലയില്‍ ഷോ ഉഡായിപ്പല്ലെന്ന് പറയാനാകുമെന്നും രഘു വ്യക്തമാക്കുന്നു. ജനങ്ങളെ മൊത്തം മണ്ടന്മാരാക്കാനുള്ള പണിയാണ് റോബിന് ചെയ്യുന്നതെന്നും രഘു പറയുന്നുണ്ട്. ഏഷ്യാനെറ്റ് എങ്ങനെ പ്രതികരിക്കുമെന്ന് അറിയില്ലെന്നും രഘു പറയുന്നു.ഇന്നത്തെ തന്നെ താനാക്കിയ ഷോയോട് ചിലര്‍ക്ക് ഒരു ആദരവുമില്ല എന്നത് സങ്കടകരമാണെന്നായിരുന്നു രഘുവിന്റെ വീഡിയോയ്ക്ക് ആര്യ നല്കിയ കമന്റ്. ബിഗ് ബോസ് സ്ക്രിപ്റ്റഡ് ഷോ അല്ല. വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നത് നിര്‍ത്തുക എന്നും ആര്യ പറഞ്ഞു.