ബോളിവുഡിലെ പ്രശസ്ത താരങ്ങളിലൊരാളാണ് അനിൽകപൂർ. ഒരുകാലത്ത് ബോളിവുഡിലെ വലിയ താരങ്ങളിൽ ഒരാളായിരുന്നു ഇദ്ദേഹം. എന്നാൽ പിന്നീട് ആ സൂപ്പർ സ്റ്റാർ പദവി നിലനിർത്താൻ സാധിച്ചില്ല. ഇന്നും ബോളിവുഡിൽ സജീവമാണ് താരം എങ്കിലും ഇപ്പോൾ ലഭിക്കുന്നത് അധികവും ക്യാരക്ടർ റോളുകൾ മാത്രമാണ്. മലയാള സിനിമയിലും താരം സാന്നിധ്യമറിയിച്ചിട്ടുണ്ട്. മോഹൻലാൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ചന്ദ്രലേഖ എന്ന ചിത്രത്തിൽ അനിൽകപൂർ ഒരു അതിഥി വേഷത്തിലെത്തുന്നുണ്ട്. ഒരു ഭ്രാന്തനായ കഥാപാത്രമായിട്ടാണ് അനിൽ കപൂർ ഇതിൽ പ്രത്യക്ഷപ്പെടുന്നത്.
രണ്ടു പെൺമക്കളാണ് താരത്തിന് ഉള്ളത്. മൂത്തമകൾ സോനം കപൂർ ബോളിവുഡിലെ മുൻനിര നായികമാരിൽ ഒരാളാണ്. രണ്ടാമത്തെ മകൾ റിയ കപൂർ നടി അല്ലെങ്കിലും സിനിമാമേഖലയിൽ തന്നെയാണ് പ്രവർത്തിക്കുന്നത്. ഇപ്പോൾ രണ്ടാമത്തെ മകളുടെ വിവാഹമാണ് കഴിഞ്ഞിരിക്കുന്നത്. മുംബൈയിൽ വച്ചായിരുന്നു വിവാഹം നടന്നത്. അനിൽ കപൂർ നിൻറെ വീട്ടിൽ വച്ചായിരുന്നു വിവാഹം. മുംബൈയിലെ ബാന്ദ്ര എന്ന സ്ഥലത്തായിരുന്നു വിവാഹവേദി. സിനിമയിലെ അടുത്ത സുഹൃത്തുക്കളും കുടുംബക്കാരും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. അടുത്തിടെ മാത്രമായിരുന്നു ഈ വാർത്ത പുറത്തുവന്നത്. അതീവ രഹസ്യമായിട്ടായിരുന്നു വിവാഹം നടത്തുവാൻ തീരുമാനിച്ചത്.
മൂത്തമകൾ സോനം കപൂർ കുറച്ച് വർഷങ്ങൾക്കു മുമ്പാണ് വിവാഹം ചെയ്തത്. ഇരുവരും ഇപ്പോൾ ലണ്ടനിലാണ് താമസം. കുറച്ചു ദിവസങ്ങൾക്ക് മുൻപ് സോനം കപൂർ മുംബൈയിൽ തിരിച്ചെത്തിയിരുന്നു. എന്നാൽ അന്നൊന്നും സഹോദരിയുടെ വിവാഹത്തിന് വേണ്ടിയാണ് ചേച്ചി വന്നത് എന്ന തരത്തിൽ വാർത്തകൾ വന്നിട്ടില്ലായിരുന്നു. അത്രയും രഹസ്യമായിട്ടായിരുന്നു ഈ വിവാഹം നടത്താൻ തീരുമാനിച്ചിരുന്നത്. ഇപ്പോൾ വിവാഹ ചിത്രങ്ങൾ ആണ് പുറത്തു വരുന്നത്. ധാരാളം സിനിമാ താരങ്ങളാണ് ചടങ്ങിൽ പങ്കെടുക്കാൻ എത്തിയത്.
2010 വർഷത്തിലാണ് ഇരുവരും തമ്മിൽ പരിചയപ്പെടുന്നത്. പിന്നീട് സൗഹൃദത്തിൽ ആവുകയും ഇപ്പോൾ വിവാഹത്തിൽ ചെന്നെത്തുകയും ചെയ്തു. സോനം കപൂർ അഭിനയിച്ച സൂപ്പർ ഹിറ്റ് സിനിമകളിൽ ഒന്നാണ് ആയിഷ. ഈ സിനിമയുടെ പ്രൊഡ്യൂസർ ആയിരുന്നു സഹോദരിയായ റിയാ കപൂർ. ഈ സിനിമയുടെ അസോസിയേറ്റ് ഡയറക്ടർ ആയ കരൺ ബൂലാനി ആണ് ഇപ്പോൾ റിയയുടെ ഭർത്താവ്. എന്തായാലും ഇവർക്ക് ആശംസകൾ നേർന്നു കൊണ്ട് രംഗത്തെത്തുകയാണ് സിനിമാ പ്രേമികളും ആരാധകരും ഒരുപോലെ.