മലയാളികൾക്ക് സുപരിചിതവും ഒരു പ്രത്യേക ഇഷ്ടവുമാണ് ഗായികയായ റിമിടോമിയോട്.ഒരു സംഗീത റിയാലിറ്റി ഷോയിൽ അതിഥിയായെത്തുകയും സംഗീത സംവിധായകൻ ശരത്തിന്റെ അതൃപ്തി കാരണം റിമി ഷോ വിടുകയും ചെയ്ത സാഹചര്യം ഒരിക്കലുണ്ടായിട്ടുണ്ട്. അന്ന് നടന്ന സംഭവത്തെക്കുറിച്ച് റിമി ഒരിക്കൽ മനോരമ ന്യൂസിൽ സംസാരിച്ചിട്ടുണ്ട്. ഈ വാക്കുകൾ വീണ്ടും ശ്രദ്ധ നേടുകയാണ്. തനിക്ക് ഒത്തിരി വിഷമം ഉണ്ടായ സംഭവമായിരുന്നു അതെന്ന് റിമി ടോമി അന്ന് തുറന്ന് പറഞ്ഞു.പി ജയചന്ദ്രൻ സാറും ശരത് സാറുമെല്ലാമുണ്ടായിരുന്ന ഷോ. എന്നെ ആ ചാനലിൽ നിന്നും വിളിച്ചപ്പോൾ ഞാനും ജഡ്ജായി ഇരുന്നു. അന്നാണ് എനിക്ക് പുള്ളിയുടെ അടുത്ത് നിന്ന് ഒരു ബുദ്ധിമുട്ട് തോന്നിയത്. നാല് ദിവസത്തെ ഷൂട്ടിന് പോയിട്ട് രണ്ട് ദിവസം കഴിഞ്ഞ് അവിടെ നിന്നും ഇറങ്ങിപ്പോവുകയായിരുന്നെന്ന് റിമി ടോമി തുറന്ന് പറഞ്ഞു. ശരത് തമാശയായി പറഞ്ഞതായിരിക്കാം തമാശ പറയുന്ന റിമിക്ക് അത് ആ തരത്തിൽ എടുത്താൽ പോരായിരുന്നോ എന്ന ചോദ്യത്തിനും റിമി ടോമി മറുപടി നൽകി.
ശരത്തേട്ടന്റെയും എന്റെയും തമാശ തമ്മിൽ വ്യത്യാസമുണ്ട്. ഞാൻ അത്രയും ക്രൂരമായിട്ട് തമാശ പറയുമോയെന്ന് എനിക്ക് സംശയമുണ്ട്. എന്റെയടുത്താണെങ്കിലും പിള്ളേരുടെ അടുത്താണെങ്കിലും. ഒരുപക്ഷെ അവരുടെ സമപ്രായക്കാർ ഇരിക്കാത്തതിന്റെയോ അവരേക്കാൾ വിവരം കുറഞ്ഞ ഒരാൾ ഇരുന്നതിന്റെയോ ബുദ്ധിമുട്ടായിരിക്കും. സംഗീതത്തെക്കുറിച്ച് അവരുടെയത്ര തനിക്ക് അറിയില്ലെന്നും റിമി തുറന്ന് സമ്മതിച്ചു.അത്രയും ഗുരു തുല്യരായി ബഹുമാനിക്കുന്നവരാണ്. പക്ഷെ എത്ര ഇഷ്ടപ്പെടുന്നവരാണെങ്കിലും ഒത്തിരി നമ്മളെ താഴ്ത്തിക്കെട്ടിയാൽ ഇഷ്ടം കുറയും. പക്ഷെ അവരുടെ പാട്ടിനെ നമ്മൾ സ്നേഹിക്കും. ശരത്തേട്ടനെ മോശമായി പറഞ്ഞതല്ല. അദ്ദേഹം അദ്ദേഹത്തിന്റേതായ രീതിയിൽ പറഞ്ഞെന്നേയുള്ളൂയെന്നും റിമി ടോമി വ്യക്തമാക്കി.