വേദികളില്‍ മിന്നിതിളങ്ങി പ്രേക്ഷക മനസില്‍ ഇടം പിടിച്ച ഗായികയാണ് റിമി ടോമി. ഇന്ന് റിമിയെ അറിയാത്തവര്‍ ആരും തന്നെ ഉണ്ടാവില്ല. കിട്ടുന്ന വേദികള്‍ പാട്ടിലൂടെയും രസകരമായ സംസാരത്തിലൂടെയും കയ്യടക്കി പരിപാടി കിടിലന്‍ ആക്കുന്നതാണ് താരത്തിന്റെ പ്രത്യേകത.
ഒരു ഗായിക, അവതാരക എന്നത് പോലെയൊക്കെ നല്ലൊരു അഭിനേത്രികൂടായാണ് റിമി. താരം ഇന്ന് മിനിസ്ക്രീനില്‍ നിറ സാന്നിധ്യമാണ്. ലോക്ഡൗ കാലത്ത് പുതി യൂട്യൂബ് ചാനലുമായും റിമി ആരാധകരിലേക്ക് എത്തിയിരുന്നു. പാചകവും തന്റെ വിശേഷങ്ങളുമായാണ് ഗായിക ചാനലിലൂടെ കാണിച്ചിരുന്നത്. ഇടയ്ക്ക് തന്റെ ശരീര ഭാരം കുറച്ചതിന്റെ രഹസ്യങ്ങളും ആരാധകരുമായി ഷേയര് ചെയിതിരുന്നു.
മേക്കോവര്‍ ലുക്കുകളിലൂടെയും തന്റെ പുതിയ കവര്‍ വേര്‍ഷന്‍ ഗാനങ്ങളിലൂടെയും റിമി ടോമി സോഷ്യല്‍ മീഡിയയിലും സജീവം ആണ്. ഈ അടുത്തായി താരം പങ്കുവെയ്ക്കുന്ന കിടിലന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളും വൈറലായിരുന്നു. പലപ്പോഴും ഉള്ളുതുറന്ന് സംസാരിക്കുന്ന റിമിയുടെ തുറന്നുപറച്ചിലുകള്‍ക്ക് ഏറെ കൈയ്യടി ലഭിക്കാറും ഉണ്ട്.
വിവാഹ ശേഷവും മിനിസ്ക്രീനില്‍ മിന്നിതിളങ്ങിയ റിമിയുടെ ദാമ്പത്യജീവിതം അത്ര രസകരമുള്ളതായിരുന്നില്ല. റിമി ടോമിയും റോയ്സും തമ്മില്‍ വിവാഹിതരാകുന്നത് 2008 ലാണ്. വിവാഹ ശേഷവും ഇവര്‍ സോഷ്യല്‍ മീഡിയയില്‍ അത്ര സജീവം ആയിരുന്നില്ല. പിന്നീട് ഒരു ഇടവേളയ്ക്ക് ശേഷമാണ് വിവാഹമോചിതരാവാന്‍ പോവുന്ന വിവരം പുറത്തുവന്നത്. തുടര്‍ന്ന് 2019ലാണ് ഇരുവരും സമ്മത പ്രകാരം വിവാഹ മോചിതരായത്. ഇവരുടെ വേര്‍പിരിയല്‍ ആരാധകരെയും സംങ്കടത്തിലാക്കിയിരുന്നു. എന്നാല്‍ ഒന്നിച്ചുള്ള ജീവിതം ഒട്ടും പറ്റാത്തതിനാലാണ് പിരിയാന്‍ തീരുമാനിച്ചതെന്ന് റിമി തുറന്ന് പറഞ്ഞിരുന്നു.
ഇപ്പോഴും വിവാഹത്തെക്കുറിച്ചും റോയിസിന്റെ പുതിയ ജീവിതത്തെക്കുറിച്ചും ആണ് റിമി മനസ്സ് തുറന്നിരിക്കുന്നത്. റോയിസ് മറ്റൊരു വിവാഹം കഴിച്ചതില്‍ എനിക്ക് സന്തോഷമെ ഉള്ളു. എന്നാല്‍ പുറത്ത് മറ്റൊരു തരത്തിലുള്ള സംസാരം ആണ് നടക്കുന്നത്. അങ്ങനെ ഒരിക്കലും ഇല്ല, അവര്‍ എന്നും സന്തോഷത്തോടെ ജീവിക്കട്ടെ.
ശരിക്കും അദ്ദേഹം വിവാഹം കഴിച്ചില്ലെങ്കില്‍ ആകും എനിക്ക് അത് മോശമായി മാറുന്നത്. ആളുകള്‍ക്ക് യോജിക്കുന്ന ഒരു പങ്കാളിയെ കണ്ടെത്താന്‍ കഴിയുമെങ്കില്‍ അതാണ് നല്ലത്, ഞാന്‍ അവരുടെ കാര്യത്തില്‍ സന്തോഷവതിയാണ്. നമ്മള്‍ക്ക് ആസ്വദിക്കാന്‍ ഒരേയൊരു ജീവിതം മാത്രമേയുള്ളൂ,. ഇപ്പോള്‍ റിയാലിറ്റി ഷോ ജഡ്ജ് കൂടിയാണ് റിമി.
അതേസമയം ‘ഇപ്പോള്‍ ഞാനൊരു ബന്ധത്തെ കുറിച്ച് ചിന്തിക്കുന്നില്ലെന്നും താരം വ്യക്തമാക്കി. മുന്‍പും ഇതേ അഭിപ്രായം തന്നെയാണ് റിമി ടോമി വിവാഹത്തെക്കുറിച്ചു പറഞ്ഞത്. ആദ്യ വിവാഹവും അതുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളും ഒന്നും ആരുടെയും കുറ്റമല്ല എന്നും എന്തിനും ഒരു കാരണം ഉണ്ട് എന്ന് വിശ്വസിക്കാനാണ് തനിക്കിഷ്ടം എന്നാണ് താരത്തിന്റെ അഭിപ്രായം.