പിന്നണി ഗായികയായും നടിയായും തിളങ്ങി മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന താരമാണ് റിമി ടോമി. ആരെയും ബോറടിപ്പിക്കാത്ത അവതരണ മികവു കൊണ്ട് പ്രേക്ഷകരുടെ സ്വീകാര്യത താരം നേടിയെടുത്തിരുന്നു. ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയുടെ പൂർണ്ണ വിജയത്തിന് കാരണം റിമി ടോമിയുടെ അവതരണ മികവ് തന്നെയാണ്. ഒരു ഗായിക എന്ന നിലയിൽ വലിയ സ്വീകാര്യതയാണ് താരത്തിന് കേരളക്കരയിൽ ലഭിക്കുന്നത്. റിമി ടോമിയുടെ തമാശകളും ചിരിയും എല്ലാം തന്നെ പ്രേക്ഷകർക്ക് വളരെ ഇഷ്ടമാണ്. സൂപ്പർ ഫോർ എന്ന റിയാലിറ്റി ഷോയിൽ വിധി കർത്താവായി എത്തി അവിടെയും നിരവധി ആരാധകരെ ഉണ്ടാക്കിയെടുക്കാൻ താരത്തിനു കഴിഞ്ഞിട്ടുണ്ട്.
മിനി സ്ക്രീനിലും മലയാള സിനിമയിലും പല മികച്ച കഥാപാത്രങ്ങൾ ചെയ്തു മലയാളി പ്രേക്ഷകരുടെ കൈയ്യടി വാങ്ങിയ യുവ നടിയാണ് മുക്ത. ഇതിനകം തന്നെ നിരവധി മികച്ച കഥാപാത്രങ്ങൾ അവതരിപ്പിച്ച താരം മലയാളി ഹൃദയങ്ങൾ കീഴടക്കിയിരിക്കുന്നു . വളരെ മികച്ച സ്വീകാര്യതയാണ് താരത്തിന് മലയാളക്കരയിൽ ലഭിച്ചിട്ടുള്ളത്. കുറച്ചു കാലമായി മിനി സ്ക്രീനിൽ നിന്ന് വിട്ടു നിന്ന മുക്ത കൂടത്തായി എന്ന പരമ്പരയിലൂടെയാണ് മിനി സ്ക്രീനിലേക്ക് തിരിച്ചു വന്നത്.
ഫ്ലവേഴ്സ് ടിവി അവതരിപ്പിക്കുന്ന കൂടത്തായി സീരിയലിൽ പ്രധാന കഥാപാത്രമായ ഡോളിയെ അവതരിപ്പിക്കുന്നത് മുക്ത ആണ്. വിവാഹ ശേഷം താൽക്കാലികമായി സിനിമാ ജീവിതം നിർത്തിയ മുക്ത ഈ ഒരു സീരിയലിലൂടെയാണ് തിരിച്ചു വന്നത്. മുക്തയുടെ രണ്ടാം വരവ് ഇരു കൈകളും നീട്ടിയാണ് പ്രേക്ഷക വൃത്തം സ്വീകരിച്ചത്. ഒരു ചെറിയ ഇടവേളയ്ക്കു ശേഷം മുക്തയുടെ കുതിച്ചു ചാട്ടമാണ് മലയാളക്കര കണ്ടത്. മുക്തയും നാത്തൂൻ റിമി ടോമിയും പല തവണ സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുണ്ട്.
റിമി ടോമിയുടെ സഹോദരൻറെ ഭാര്യയാണ് മുക്ത. ഇപ്പോഴിതാ രണ്ട് വർഷം മുൻപ് റിമി സമ്മാനിച്ചൊരു വലിയ കാര്യത്തെ കുറിച്ചു പറഞ്ഞ് എത്തിയിരിക്കുകയാണ് മുക്ത. പല തവണ ചർച്ചയായിട്ടുള്ള മുക്തയുടെ വീടിനെ കുറിച്ചാണ് പറയുന്നത്.
റിമിയുടെ അനിയൻ റിങ്കു ടോമിയ്ക്കും ഭാര്യയും നടിയുമായ മുക്തയ്ക്കും അവരുടെ മകൾ കിയാരയ്ക്കും വേണ്ടി റിമി സമ്മാനിച്ചതാണ് ഫ്ളാറ്റ്. ബ്ലാക്ക് ആൻഡ് വൈറ്റ് തീമിലൊരുക്കിയ ഈ വീട്ടിലേക്ക് കയറി താമസിച്ചിട്ട് രണ്ട് വർഷം പൂർത്തിയായെന്ന സന്തോഷമാണ് മുക്ത പങ്കുവെച്ച പോസ്റ്റിൽ പറയുന്നത്. വൈറ്റ് ഫോറസ്റ്റ് എന്നാണ് വീടിന് പേരിട്ടതെങ്കിലും ചെടികൾ നട്ട് നനച്ച് മനോഹരമാക്കി മാറ്റിയിരിക്കുകയാണ് മുക്ത. മികച്ച പ്രതികരണമാണ് താരത്തിൻറെ പുതിയ പോസ്റ്റിന് ആരാധകരിൽ നിന്നും ലഭിക്കുന്നത്. വീട് അതി സുന്ദരം ആണെന്ന് ആരാധകർ പറയുന്നു.