റിമ കല്ലിങ്ങൽ മലയാള സിനിമയിൽ ഇന്നുള്ള നായികമാരിൽ കഴിവുള്ള മികച്ചൊരു നായികയാണ്, അതുപോലെതന്നെ ശക്തമായ തുറന്ന് പറച്ചിലുകൾ, ഉറച്ച തീരുമാനങ്ങൾ എന്നിവകൊണ്ട് താരം തിരവധി ശത്രുക്കളെ നേടിയിട്ടുണ്ട്, നിരവധി സൈബർ ആക്രമണങ്ങൾ നേരിട്ടിട്ടുണ്ട്, ഇപ്പോഴും താരം അത് നേരിടുന്നുണ്ട്, സംവിധയകാൻ ആഷിഖ് അബുവാണ് റിമയുടെ ഭർത്താവ്, റിമയുടെ എല്ലാ കാര്യങ്ങൾക്കും മികച്ച പിന്തുണയാണ് അദ്ദേഹം നൽകുന്നത്..
ഏത് കാര്യങ്ങൾക്കും ശതമായ തുറന്ന് പറച്ചിൽ ഉറച്ച തീരുമാനങ്ങൾ എന്നത് റിമക്ക് നിരവധി വിരോധികൾ ഉണ്ടാക്കിയിട്ടുണ്ട്, പക്ഷെ എന്നിരുന്നാലും ഇപ്പോഴും റിമ അത് തന്നെയാണ് തുടർന്ന് കൊണ്ടിരിക്കുന്നത്, അടുത്തിടെ റിമ പങ്ക് വെച്ച ചില ചിത്രങ്ങൾ മോശം കമന്റുകൾ ലഭിച്ചിരുന്നു ഇതിനു ശ്കതമായ മറുപടിയാണ് താരം നൽകിയത്.. ഇപ്പോൾ തന്റെ മുടിയുടെ രഹസ്യം പറയുകയാണ് റിമ പോസ്റ്റ് വായിക്കാം… ‘വീട്ടില്‍ ഇരിക്കുമ്ബോള്‍ പഴയകാല ചിത്രങ്ങളുമായി ഒരു ടൈം ട്രാവല്‍ നടത്തുകയാണ്. ഇതൊരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോ ആണ്. അവരുടെ ഹെയര്‍സ്റ്റൈല്‍, ബെല്‍ബോട്ടം, സുഹൃത്തുക്കളാണ് ഒപ്പമുളളത്. ഈ ഫോട്ടോ എടുക്കുമ്ബോള്‍ 45 കൊല്ലത്തിനു ശേഷം മകള്‍ അത് ഒരു ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ പോസ്റ്റ് ചെയ്യുമെന്ന് അദ്ദേഹം ചിന്തിച്ചു പോലും കാണില്ല. അതെ അച്ഛനില്‍ നിന്നാണ് എനിക്ക് ഈ ചുരുണ്ട മുടി ലഭിച്ചത്.’-റിമ പറയുന്നു.
ഈ ഇടയായി സൈബർ ആക്രമണങ്ങൾ കുറച്ച് കൂടുതലായി കാണപ്പെടുന്നു, കഴിഞ്ഞ ദിവസം റിമ തന്റെ ഇൻസ്റ്റാ പേജിൽ കുറച്ച് ചിത്രങ്ങൾ പങ്ക് വെച്ചിരുന്നു..സ്പെയ്ന്‍ യാത്രയ്ക്കിടയില്‍ സന്ദര്‍ശിച്ച കൊട്ടാരത്തിലെ ചിത്രങ്ങളായിരുന്നു നടി ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചത്. ‘നിങ്ങളെ കാണാന്‍ കാട്ടുവാസിയെ പോലെ ഉണ്ടെന്നായിരുന്നു ആ ചിത്രത്തിന് താഴെ ഒരു യുവാവിട്ട കമന്റ്. റിമയുടെ മറുപടി ഇങ്ങനെ: ‘ആദിവാസിയെന്നാണോ നിങ്ങള്‍ ഉദേശിച്ചത്. ആ വിശേഷണത്തിനു നന്ദിയുണ്ട്. അവരാണ് യഥാര്‍ഥ രാജാവും റാണിയും.’