മലയാളികൾക്ക് സുപരിചിതയായ നടിയാണ് റീമ കല്ലിങ്കൽ. നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. പ്രശസ്ത സംവിധായകൻ ആഷിക് അബുവാണ് റിമയുടെ പങ്കാളി. മുൻപൊരിക്കൽ ഒരു പൊതുവേദിയിൽ വെച്ച് താരം പൊരിച്ച മീനിനെ കുറിച്ച് പറഞ്ഞത് ഏറെ ശ്രദ്ധ നേടിയിരുന്നു. തൻറെ ഫെമിനിസം തുടങ്ങുന്നത് ഒരു മീൻ വറുത്തതിൽ നിന്നുമാണ് എന്നാണ് താരം പറഞ്ഞത്.
തൻറെ വീട്ടിൽ ഒരിക്കലും മീൻ പൊരിച്ചു. പക്ഷേ അമ്മയുടെ കയ്യിൽ നിന്നും ഒരിക്കൽ പൊരിച്ചമീൻ തനിക്ക് മാത്രം ലഭിച്ചില്ല. എന്നാൽ തൻറെ സഹോദരനും അച്ഛനും അമ്മ പൊരിച്ചമീൻ നൽകി. ആ സംഭവത്തിൽ നിന്നുമാണ് തൻറെ ഉള്ളിലെ ഫെമിനിസം വളർന്നത് എന്ന് താരം ഒരിക്കൽ പറഞ്ഞിരുന്നു. ഈ വിവാദം വീട്ടുകാരെ എങ്ങനെ ബാധിച്ചു എന്ന് മനസ്സ് തുറക്കുകയാണ് റിമ.
ചെറുപ്പം മുതൽ വീട്ടിൽ കലഹിക്കാനും എല്ലാം തുറന്നു പറയാനും സ്വാതന്ത്ര്യം തനിക്കുണ്ട്. ആ ഒരു തലത്തിൽ നിന്നുകൊണ്ടാണ് പൊരിച്ച മീനിനെ കുറിച്ച് പൊതുവേദിയിൽ താൻ സംസാരിച്ചത്. ചേട്ടന് കൊടുത്ത മീനിൻറെ പകുതി തനിക്ക് കൂടി ഉള്ളതാണ് എന്ന് അവകാശബോധം ആണ് താൻ വ്യക്തമാക്കിയത്. അത് വിവാദമായപ്പോൾ അമ്മയ്ക്ക് വലിയ വിഷമമായി. ആളുകൾക്ക് പെട്ടെന്ന് മനസ്സിലാക്കുവാൻ വേണ്ടിയാണ് ആ തരത്തിൽ ഉദാഹരണം പറഞ്ഞത്.
പക്ഷേ അത് ഈ രീതിയിൽ ആകുമെന്ന് താൻ വിചാരിച്ചില്ല. തൻറെ വീട്ടുകാർക്ക് ആണ് വേദനിച്ചത്. എന്നാൽ കുട്ടിക്കാലത്ത് അത് തനിക്ക് എത്രമാത്രം വേദനയുണ്ടാക്കി എന്ന് അവർ തിരിച്ചറിയുകയും ചെയ്തു. പിന്നീട് അവരത് തിരുത്തുകയും ചെയ്തു. താരം വ്യക്തമാക്കി.