മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് റിമാ കല്ലിങ്കൽ. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലൂടെ ആയിരുന്നു താരം സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് ചെറുതും വലുതുമായ ഒട്ടേറെ വേഷങ്ങളിൽ താരം പ്രത്യക്ഷപ്പെട്ടു. ആഷിക് അബു സംവിധാനം ചെയ്ത 22 ഫീമെയിൽ കോട്ടയം എന്ന ചിത്രത്തിലെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ഇതിലൂടെ മലയാളത്തിലെ മുൻനിര നടിമാരിൽ ഒരാളായി മാറി താരം.
സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് റിമ കല്ലിങ്കൽ. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. താരം പങ്കുവെക്കുന്ന ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ നിമിഷനേരം കൊണ്ട് ആരാധകർ എടുക്കാറുണ്ട്. ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്ന ഏറ്റവും പുതിയ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിലെ പുതിയ ചർച്ചാവിഷയമായി മാറിയിരിക്കുന്നത്.
ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്ന ചിത്രമാണ് താരം പങ്കുവെച്ചത്. എന്നാൽ താരം താഴെ ഒരു പായ വിരിച്ച് അതിൽ കിടക്കുന്നത് മാത്രമാണ് ചിത്രത്തിൽ കാണുന്നത്. ഒരു പ്രത്യേകതരം വർക്കൗട്ട് ആണ് ഇത് എന്നാണ് താരം പറയുന്നത്. രസകരമായ നിരവധി കമൻറുകൾ ആണ് ചിത്രത്തിന് താഴെ വന്നുകൊണ്ടിരിക്കുന്നത്.
“ഈ വർക്ക് ഔട്ട് ദിവസവും മണിക്കൂറുകളോളം ഞാൻ ചെയ്യാറുണ്ട്” എന്നായിരുന്നു വന്ന ഒരു കമൻറ്. ഇത്തരത്തിൽ നിരവധി രസകരമായ കമൻറുകൾ ആണ് വന്നുകൊണ്ടിരിക്കുന്നത്. എന്തായാലും ചിത്രം ഇരുകൈയും നീട്ടി ആരാധകർ സ്വീകരിച്ചിരിക്കുകയാണ്. വൈറസ് എന്ന ചിത്രത്തിലായിരുന്നു താരം അവസാനമായി പ്രത്യക്ഷപ്പെട്ടത്. വളരെ മികച്ച അഭിപ്രായം ആയിരുന്നു ഈ ചിത്രത്തിലെ പ്രകടനത്തിന് താരം സ്വന്തമാക്കിയത്. ഇപ്പോൾ നിരവധി സിനിമകളിൽ അഭിനയിക്കുന്നതിനു പുറമേ നിർമ്മിക്കുന്നുമുണ്ട് താരം.