മലയാളം ഏറെ ഇഷ്ടപ്പെടുന്ന അഭിനേത്രിയാണ് രേവതി. നിരവധി ചിത്രങ്ങളിൽ താരം തൻ്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. ഒരു മികച്ച അഭിനേത്രി എന്ന രേവതിയെ സംശയലേശമെന്യേ വിശേഷിപ്പിക്കാം. എന്നാൽ ഒരു നടി എന്നതിനപ്പുറത്തേക്ക് മികച്ച ഒരു സംവിധായക കൂടിയാണ് താരം എന്നത് പലർക്കും അറിയില്ല. അരങ്ങേറ്റ ചിത്രത്തിന് തന്നെ ദേശീയ പുരസ്കാരം സ്വന്തമാക്കിയ സംവിധായക കൂടിയാണ് താരം.
വലിയ ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും സംവിധായകയാകാൻ ഒരുങ്ങുകയാണ് രേവതി. രേവതിയുടെ ഏറ്റവും പുതിയ ചിത്രത്തിൽ നായിക ആവുന്നത് ആകട്ടെ കാജോളും. സലാം വെങ്കി എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഇപ്പോൾ രേവതി ചിത്രീകരണം ആരംഭിച്ച വിവരം സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. പറയേണ്ടിയിരുന്ന ഒരു കഥയുടെ, നടക്കേണ്ട ഒരു പാതയുടെ, ആഘോഷിക്കേണ്ട ജീവിതത്തിൻ്റെ യാത്രയാണ് നമ്മൾ ആരംഭിക്കുന്നത് എന്ന് താരം കുറിച്ചു.
View this post on Instagram
അമ്മയായ സുജാതയുടെ കഥയാണ് ഈ ചിത്രം പറയുന്നത്. ഏറ്റവും വെല്ലുവിളി ഏറിയ സാഹചര്യങ്ങളെ പുഞ്ചിരിയോടെ നേരിട്ട ഒരു സ്ത്രീ. യഥാർത്ഥ സംഭവങ്ങളിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് ചിത്രം രൂപപ്പെടുന്നത്. ദി ലാസ്റ്റ് ഹുറാ എന്നായിരുന്നു ആദ്യം ചിത്രത്തിന് പേര് നൽകിയത്.ചിത്രത്തെക്കുറിച്ച് ആദ്യം ആലോചിച്ചപ്പോൾ തന്നെ കാജോൾ ആണ് മനസ്സിൽ വന്നത് എന്ന് രേവതി പറയുന്നു.
View this post on Instagram
സമീർ അറോറ ആണ് ദി ലാസ്റ്റ് ഹുറായുടെ കഥ എഴുതിയിരിക്കുന്നത്. മികച്ച ചിത്രം തന്നെ പ്രതീക്ഷിക്കാം. ചിത്രത്തിൻറെ അണിയറയിലും, മുൻപിലും പ്രധാനമായും രണ്ടു സ്ത്രീകളാണ് എന്ന പ്രത്യേകതയുമുണ്ട്. ശ്രദ്ധ അഗർവാൾ, സുരാജ് സിംഗ് എന്നിവർ ചേർന്നാണ് ഇത് നിർമ്മിക്കുന്നത്.