നടി റബേക്ക സന്തോഷും സംവിധായകന് ശ്രീജിത്തും വിവാഹിതരായി. ലളിതമായി നടത്തിയ വിവാഹ വിവാഹച്ചടങ്ങിന്റെവീഡിയോകളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇവര്‍ ഒന്നാകുന്നത്. വെള്ള നിറത്തിലുളള പട്ട് സാരി ആയിരുന്നു റബേക്കയുടെ കല്യാണവസ്ത്രം, വെള്ളമുണ്ട ജുബ്ബയും ആണ് ശ്രീജിത്ത് ധരിച്ചത്. വളരെ സിംമ്പിള്‍ മേക്കപ്പില്‍ ആയിരുന്നു രണ്ടുപേരും എത്തിയത്.
ഇവരുടെ വിവാഹത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. നേരത്തെ ഇവരുടെ ഹല്‍ദി ആഘോഷത്തിന്റെ വീഡിയോയും പുറത്തുവന്നിരുന്നു. കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ അതിഗംഭീരമായാണ് ഹൈല്ദി ആഘോഷം നടത്തിയത്. ഇതിന്റെ വീഡിയോയും ചിത്രങ്ങളും എല്ലാ പുറത്തുവന്നിട്ടുണ്ട്. എറണാകുളം ജില്ലയിലെ ചെറായിയിലെ ഇന്ദ്രിയ ബീച്ച് റിസോര്‍ട്ടില്‍ വെച്ചായിരുന്നു ആഘോഷം.
അതേസമയം നടി റെബേക്ക സന്തോഷ് എന്ന കാവ്യയെ പ്രേക്ഷകര്‍ ഇഷ്ടപ്പെട്ട് തുടങ്ങിയത് പരമ്പര കസ്തൂരിമാനിലൂടെയാണ്. മറ്റു സീരിയലിലും നടി അഭിനയിച്ചിട്ടുണ്ടെങ്കിലും മലയാളികളുടെ സ്വന്തം കാവ്യയോട് ആരാധകര്‍ക്ക് വല്ലാത്ത ഒരു ഇഷ്ടമാണ്. പരമ്പരയില്‍ ജീവാ കാവ്യാ ജോഡികളെ പ്രേക്ഷകര്‍ നെഞ്ചിലേറ്റിയത് നിമിഷനേരം കൊണ്ടായിരുന്നു.