ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് ബോളിവുഡ് താരങ്ങളായ ആലിയ ബട്ടും രണ്‍ബീര്‍ കപൂറും ഒന്നിച്ചത്. ഇവരുടെ പ്രണയകഥയെല്ലാം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. വിവാഹം കഴിഞ്ഞ് വൈകാതെ തന്നെ ഇരുവര്‍ക്കും ഒരു കുഞ്ഞു പിറന്നു. തങ്ങള്‍ അച്ഛനും അമ്മയും ആവാന്‍ ഏറെ ആഗ്രഹിച്ചിരുന്നു എന്നായിരുന്നു താരതമ്പതികള്‍ പറഞ്ഞത്.
ഇപ്പോള്‍ മാതാപിതാക്കള്‍ ആയിട്ട് ഒരു മാസം പിന്നിട്ടിരിക്കുകയാണ് രണ്‍ബീര്‍ ആലിയയും. കുഞ്ഞിന്റെ മുഖം വ്യക്തമായിട്ടുള്ള ഒരു ചിത്രം പോലും താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടില്ല. എന്നാല്‍ മകളുടെ പേരും പേരിന്റെ അര്‍ത്ഥമെല്ലാം ഇവര്‍ ആരാധകരെ അറിയിച്ചിരുന്നു. ഇപ്പോഴിതാ മകളെക്കുറിച്ച് രണ്‍ബീര്‍ കപൂര്‍ പറഞ്ഞ വാക്കുകളാണ് വൈറല്‍ ആവുന്നത്.
കഴിഞ്ഞ ദിവസം സീ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കവേ മകള്‍ക്കൊപ്പമുള്ള നിമിഷങ്ങളേക്കുറിച്ചും മകള്‍ക്കൊപ്പം സമയം കണ്ടെത്തുന്നതിനേക്കുറിച്ചുമൊക്കെ രണ്‍ബീര്‍ പറഞ്ഞിരുന്നു.
സത്യത്തില്‍ അച്ഛനായി എന്നത് എനിക്ക് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. മകളേപ്പറ്റി പറയുമ്പോള്‍ ഞാന്‍ എപ്പോഴും ആലോചിക്കും ഓ..ഞാനൊരു അച്ഛനായി അല്ലേ എന്ന്- രണ്‍ബീര്‍ പറഞ്ഞു. എന്റെ ഏറ്റവും വലിയ പേടി എന്താണെന്നു വച്ചാല്‍ കുട്ടികള്‍ക്ക് 20, 21 വയസാകുമ്പോള്‍ അന്ന് എനിക്ക് 60 വയസായിരിക്കും പ്രായം. അപ്പോള്‍ അവര്‍ക്കൊപ്പം എനിക്ക് ഫുട്ബോള്‍ കളിക്കാനും ഓടാനുമൊക്കെ കഴിയുമോ? എന്നാണെന്നും രണ്‍ബീര്‍ പറഞ്ഞു.