ഒരു മികച്ച മിമിക്രി കലാകാരൻ അതിലുപരി മികച്ചൊരു നടൻ അതും പോരാഞ്ഞ് കഴിവുറ്റ ഒരു സംവിധായകൻ ഇതൊക്കെയാണ് രമേശ് പിഷാരോടി എന്ന് പറഞ്ഞാൽ. സദസുകളെ ചിരിപ്പിക്കാൻ ഇത്രയും കഴിവുള്ള കലാകാരൻ മലയാള സിനിമയിൽ വേറെ ഉണ്ടാകില്ല എന്ന് തന്നെ പറയാം. സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്ന ചിത്രങ്ങള്‍ക്ക് ഇണങ്ങിയ സരസമായ ക്യാപ്ഷന്‍ നല്കുന്നതില് രമേശ് പിഷാരടിയ്ക്ക് ഒരു പ്രത്യേക കഴിവാണ്. സ്വയമേ ട്രോളിയും മറ്റുമുള്ള പിഷാരടിയുടെ ഇത്തരം പോസ്റ്റുകള്‍ ആരാധകര്‍ ഏറ്റെടുക്കാറുമുണ്ട്. ഇപ്പോഴിതാ അത്തരത്തിലുള്ള പിഷാരടിയുടെ ഒരു പോസ്റ്റാണ് ശ്രദ്ധ നേടിയിരിക്കുന്നത്.
അയ്യപ്പനും കോശിയും സിനിമയിലൂടെ ഹിറ്റായി മാറിയ നഞ്ചിയമ്മ പൃഥ്വിരാജിനെയും ബിജു മേനോനെയും അറിയില്ല എന്നു പറഞ്ഞത് ശ്രദ്ധ നേടിയിരുന്നു. അതിനോട് കോര്‍ത്തിണക്കിയാണ് പിഷാരടി സെല്‍ഫ് ട്രോള്‍. ‘എനിക്ക് പ്രിഥ്വിരാജ് ആരാണെന്നും അറിയാം, ബിജു മേനോന് ആരാണെന്നും അറിയാം… നീ ഏതാടാ’ എന്നാണ് പ്രായമായൊരു സ്ത്രീയോടൊപ്പം സംസാരിച്ചിരിക്കുന്ന ചിത്രം പങ്കുവെച്ച് പിഷാരടി കുറിച്ചത്.
സ്റ്റേജിലും ടിവി ഷോകളിലും എന്ന പോലെ സോഷ്യല്‍ മീഡിയയിലും തന്റെ നര്‍മ്മം കൊണ്ട് കയ്യടി വാങ്ങുന്ന താരമാണ് രമേഷ് പിഷാരടി. പിഷാരടിയുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജില്‍ ഏറ്റവും ഒടുവിലായി പങ്കുവയ്ക്കപ്പെട്ട പോസ്റ്റാണ് ഇപ്പോള്‍ ചിരിപടര്‍ത്തിയിരിക്കുന്നത്. അയ്യപ്പനും കോശിയും സിനിമയിലൂടെ ഹിറ്റായി മാറിയ നഞ്ചിയമ്മയുടെ ഒരു ഡയലോഗ് കടമെടുത്താണ് ഇക്കുറി പിഷാരടി ആരാധകരെ ചിരിപ്പിച്ചിരിക്കുന്നത്.
https://www.facebook.com/RameshPisharodyofficial/posts/2512367695685066:0