സിനിമ പ്രേമികള്‍ക്ക് പ്രിയങ്കരിയായ താരമാണ് രശ്മിക മന്ദാന. നാഷ്ണല്‍ ക്രഷ് എന്ന് ആരാധകര്‍ സ്നേഹത്തോടെ വിളിക്കുന്ന താരത്തിന് വലിയ ആരാധക വൃന്ദം തന്നെയുണ്ട്. കന്നട ചിത്രം കിറിക്ക് പാര്‍ട്ടിയിലൂടെ അഭിനയം ആരംഭിച്ച താരം വളരെ പെട്ടെന്ന് തന്നെ ഇന്ത്യന്‍ സിനിമ പ്രേമികളുടെ പ്രിയതാരമായി മാറുകയായിരുന്നു.
ചിത്രത്തില്‍ അഭിനയിച്ചതോടെ രശ്മികയും ചിത്രത്തിലെ നായകനായ രക്ഷിത് ഷെട്ടിയും പ്രണയത്തിലായിരുന്നു. പിന്നാലെ ഇരുവരുടെയും വിവാഹ നിശ്ചയവും നടന്നിരുന്നു.എന്നാല്‍ പിന്നീട് രശ്മിക വിവാഹത്തില്‍ നിന്നും ഒഴിയുകയായിരുന്നു. ഇതോടെ രക്ഷിതും രശ്മികയും ദേഷ്യത്തിലാണ് എന്ന റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു.
രക്ഷിതുമായി പിരിഞ്ഞതോടെ കന്നട സിനിമയില്‍ താരം അഭിനയിക്കാതിരിക്കുകയും ചെയ്തിരുന്നു. കന്നഡ സിനിമയില്‍ രശ്മിക അഭിനയിക്കാത്തതിനേത്തുടര്ന്ന് അവര്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ നിര്‍മാതാക്കള്‍ തയ്യാറെടുക്കുകയാണ്.
ഇതിന് ഇടയില്‍ ഇപ്പോഴിത രശ്മികയെ കുറിച്ച് രക്ഷിത് ഷെട്ടി പറഞ്ഞ വാക്കുകളാണ് ശ്രദ്ധേ നേടുന്നത്. പുതിയ ചിത്രമായ ‘സപ്ത സാഗരദാച്ചേ എല്ലോ: സൈഡ് 1’ എന്ന ചിത്രത്തിന്റെ റിലീസിന്റെ ഭാഗമായി ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില്‍ ആണ് നടി രശ്മികയേക്കുറിച്ച് രക്ഷിത് പ്രതികരിച്ചത്.
സിനിമാ ലോകത്തേക്കുറിച്ച് ഒരുപാട് സ്വപ്നങ്ങളുള്ള നടിയാണ് രശ്മികയെന്നാണ് രക്ഷിത് യൂട്യൂബ് ചാനലിനോട് പ്രതികരിച്ചത്. രശ്മികയുമായി ഇപ്പോഴും നല്ല ബന്ധം പുലര്‍ത്തുന്നുണ്ട്. സിനിമാ ലോകത്ത് അവള്‍ക്ക് വലിയൊരു സ്വപ്നം ഉണ്ടായിരുന്നു. അതനുസരിച്ച് അവള് ആ സ്വപ്നത്തിലേക്ക് നീങ്ങുകയാണ്. താന്‍ ഉദ്ദേശിച്ച ദൗത്യം നിറവേറ്റാനുള്ള ഇച്ഛാശക്തി അവള്‍ക്കുണ്ട്. അവളുടെ നേട്ടത്തിന് നമ്മള് പിന്തുണയ്ക്കണമെന്നും രക്ഷിത് പറഞ്ഞു.
രക്ഷിത് ഷെട്ടിയുടെ മനസ്സിന് സല്യൂട്ട് അടിക്കുകയാണ് സിനിമ പ്രേമികള്‍. വിവാഹം വേണ്ടെന്ന് വച്ച് പോയ രശ്മികയോട് മനസ്സില്‍ ദേഷ്യം വയ്ക്കാതെ പെരുമാറാനുള്ള രക്ഷിതിന്റെ നല്ല മനസ്സിലാണ് സിനിമ പ്രേമികള്‍ കൈയ്യടിക്കുന്നത്.
അതേസമയം 2017-ല്‍ ആണ് രക്ഷിതും രശ്മികയും തമ്മിലുള്ള വിവാഹം നിശ്ചയിച്ചത്. എന്നാല്‍ 2018-ല്‍ അതില്‍ നിന്നും രശ്മിക പിന്മാറുകയായിരുന്നു. രണ്ടുപേരും സിനിമകളില്‍ സജീവമാവുകയും ചെയ്തു. 2021 -ല്‍ പുറത്തിറങ്ങിയ പൊഗരുവിലായിരുന്നു കന്നഡയില്‍ രശ്മിക അഭിനയിച്ച ഒടുവിലത്തെ ചിത്രം.