ഇന്ത്യൻ സിനിമ കണ്ട ഏറ്റവും വലിയ സൂപ്പർ സ്റ്റാർ ആരാണ് എന്ന ചോദ്യത്തിന് രജനീകാന്ത് എന്നല്ലാതെ മറ്റൊരു ഉത്തരമുണ്ടാവില്ല. പലഭാഷകളിലായി ധാരാളം സിനിമകളിൽ അഭിനയിച്ചു കൊണ്ട് അദ്ദേഹം. കേരളത്തിലും ധാരാളം ആരാധകർ ആണ് രജനീകാന്തിന് ഉള്ളത്. തൻറെ കുടുംബത്തിലെ ഏറ്റവും പുതിയ വിശേഷം പങ്കു വയ്ക്കുകയാണ് രജനികാന്ത് ഇപ്പോൾ. വീണ്ടും മുത്തച്ഛൻ ആവാൻ തയ്യാറെടുക്കുകയാണ് രജനീകാന്ത്. താരത്തിനോട് അടുത്ത വൃത്തങ്ങൾ ആണ് ഈ വിവരം ഔദ്യോഗികമായി അറിയിച്ചത്.
രണ്ടു പെൺമക്കളാണ് താരത്തിന് ഉള്ളത്. ഐശ്വര്യ എന്നാണ് മൂത്തമകളുടെ പേരു. ധനുഷ് ആണ് ഐശ്വര്യയുടെ ഭർത്താവ്. ഇവർക്ക് രണ്ടു കുട്ടികളാണ് ഉള്ളത്. രജനിയുടെ രണ്ടാമത്തെ മകളാണ് സൗന്ദര്യ. അശ്വിൻ എന്നായിരുന്നു സൗന്ദര്യയുടെ ആദ്യ ഭർത്താവിൻറെ പേര്. കുറച്ചു വർഷങ്ങൾക്കു മുമ്പാണ് ഇരുവരും ഔദ്യോഗികമായി വേർപിരിഞ്ഞത്.
രണ്ടു വർഷങ്ങൾക്കു മുമ്പാണ് സൗന്ദര്യയുടെ രണ്ടാം വിവാഹം കഴിഞ്ഞത്. വിശാഖൻ എന്നാണ് ഇദ്ദേഹത്തിൻറെ പേര്. ഫാർമസ്യൂട്ടിക്കൽ ബിസിനസ് മേഖലയിൽ പ്രവർത്തിക്കുന്ന വ്യക്തിയാണ് ഇദ്ദേഹം. വലിയ ആഘോഷപൂർവ്വമായിരുന്നു രണ്ടാം വിവാഹം നടന്നത്. ഇപ്പോൾ ഇവർ ആദ്യമായി മാതാപിതാക്കൾ ആവാൻ ഒരുങ്ങുകയാണ്. ഈ സന്തോഷത്തിലാണ് സൂപ്പർസ്റ്റാർ കുടുംബം.
സൗന്ദര്യക്ക് ആദ്യ ഭർത്താവിൽ ഒരു കുട്ടി ഉണ്ട്. വേദ് എന്നാണ് ഈ കുട്ടിയുടെ പേര്. എന്തായാലും രജനീകാന്തിനെ മുത്തശ്ശ എന്നുവിളിക്കാൻ നാലാമത് ഒരു കുട്ടി കൂടി വരുന്നതിൻ്റെ സന്തോഷത്തിൽ ആയിരിക്കും സൂപ്പർസ്റ്റാർ കുടുംബം. അണ്ണാതെ എന്ന ചിത്രത്തിലാണ് രജനി നിലവിൽ അഭിനയിച്ചു വരുന്നത്. സിരുത്തൈ ശിവ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. കീർത്തി സുരേഷ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മീന ആണ് ചിത്രത്തിലെ നായികയായി എത്തുന്നത്.