മലയാളികള്‍ക്ക് സുപരിചിതനായ താരമാണ് രാജേഷ് മാധവന്. നിരവധി സിനിമകളില്‍ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങള്‍ അഭിനയിച്ചിട്ടുള്ള താരം അടുത്തിടെ ശ്രദ്ധിക്കപ്പെട്ടത് ‘ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിലൂടെയായിരുന്നു.
സുരേഷേട്ടന് എന്ന കഥാപാത്രം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘ന്നാ താന്‍ കേസ് കൊട് ‘എന്ന ചിത്രത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണമായിരുന്നു രാജേഷ് മാധവന്റെ പ്രകടനം.
നിരവധി കഥാപാത്രങ്ങള്‍ ചെയ്തിട്ടുള്ള രാജേഷ് മാധവന്, കാസ്റ്റിങ് ഡയറക്ടര്‍ കൂടിയാണ്. ‘ന്നാ താന്‍ കേസ് കൊട് എന്ന സിനിമയിലെ കാസ്റ്റിംഗ് ചെയ്തതും രാജേഷ് മാധവനായിരുന്നു.
ഇപ്പോഴിത താരത്തിന്റെ പുതിയ വിശേഷം കേട്ട് ത്രില്ലടിച്ചിരിക്കുകയാണ് മലയാളികള്‍. രാജേഷ് മാധവന് സംവിധായകനാകുന്നുവെന്നാണ് പുതിയ വാര്‍ത്ത.
എസ്ടികെ ഫ്രെയിംസിന്റെ ബാനറില്‍ സന്തോഷ് കുരുവിളയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ മറ്റ് വിവരങ്ങള്‍ 22ന് പുറത്തുവിടും. ചിത്രീകരണം വൈകാതെ തുടങ്ങുമെന്നും അറിയിച്ചിട്ടുണ്ട്.
രാജേഷ് മാധവന് സംവിധായകനാകുന്നുവെന്ന വാര്‍ത്ത കേട്ട് ത്രില്ലിലാണ് മലയാളികള്‍. സുരേഷേട്ടന് ഇത്ര വമ്പന്‍ ടീമായിരുന്നോയെന്നാണ് മലയാളികള്‍
ചോദിക്കുന്നത്.
കാസര്‍ഗോഡ് കൊളത്തൂര്‍ സ്വദേശിയാണ് രാജേഷ് മാധവന്. വിഷ്വല്‍ മീഡിയയില്‍ ബിരുദാനന്തര ബിരുദം നേടിയതിന് ശേഷം ദൃശ്യമാധ്യമങ്ങളില്‍ ജോലി ചെയ്താണ് രാജേഷ് മാധവന് കരിയര്‍ തുടങ്ങുന്നത്.
അസ്തമയം വരെ’ എന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായിട്ടാണ് വെള്ളിത്തിരയുടെ ഭാഗമാകുന്നത്.’മഹേഷിന്റെ പ്രതികാരം’ എന്ന ചിത്രത്തിലൂടെയാണ് അഭിനേതാവാകുന്നത്.
ദിലീഷ് പോത്തനെയും ശ്യം പുഷ്കരനെയും കഥ കേള്‍പ്പിക്കാന്‍ പോയപ്പോള്‍ ലഭിച്ച റോളായിരുന്നു ഇത്. ദിലീഷ് പോത്തന്റെ തന്നെ ‘തൊണ്ടുമുതലും ദൃക്സാക്ഷിയും’ എന്ന ചിത്രത്തിന്റെ സഹസംവിധായകനായും പ്രവര്‍ത്തിച്ചു.
സംസ്ഥാന- ദേശീയ അവാര്‍ഡുകള്‍ നേടിയ ‘തിങ്കളാഴ്ച നിശ്ചയ’ത്തിന്റെയും കാസ്റ്റിംഗ് ഡയറക്ടറും, ക്രിയേറ്റീവ് ഡയറക്ടറും ആയിരുന്നു രാജേഷ്.