ബ്രഹ്മാണ്ട സംവിധായകൻ എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന എന്ന ചിത്രമാണ് ആർ ആർ ആർ. ജൂനിയർ എൻടിആറും, രാംചരണും ആണ് ഈ ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ബോളിവുഡ് താരം ആലിയ ഭട്ട് ആണ്. ചരിത്രവും ഫിക്ഷനും കൂട്ടിക്കലർത്തിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഈ വർഷം അവസാനത്തോടെ ആയിരിക്കും ചിത്രം റിലീസ് ചെയ്യുന്നത്.
കോമരു ബീം ആയാണ് ജൂനിയർ എൻടിആർ എത്തുന്നത്. അല്ലൂരി സീത രാമരാജുവായി റാം ചരണും വേഷമിടുന്നു. ചിത്രത്തിൽ രാമരാജു വിൻറെ പ്രണയിനിയായാണ് ആലിയ എത്തുന്നത്. ഇവരെ കൂടാതെ തന്നെ ഒരു വൻ താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. അജയ് ദേവ്ഗൺ ആണ് ചിത്രത്തിൽ വില്ലൻ വേഷത്തിലെത്തുന്നത്.
ഈ വർഷം ആദ്യം ആയിരുന്നു ചിത്രം റിലീസ് ചെയ്യാനിരുന്നത്. പക്ഷേ കോവിഡ് കാരണം റിലീസ് നീണ്ടു പോവുകയായിരുന്നു. ഈ വർഷം തന്നെ ചിത്രം റിലീസ് ചെയ്യാൻ ആകുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ. 10 ഭാഷകളിലായാണ് ചിത്രം റിലീസിനെത്തുന്നത്.
അജയ് ദേവഗൺ, സമുദ്രക്കനി, റേ സ്റീവൻസൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഏതാണ്ട് 450 ഓളം കോടി രൂപയാണ് ചിത്രത്തിൻറെ നിർമ്മാണ ചെലവ്. ഇതിനു മുൻപും ചിത്രത്തിൻറെ മറ്റു ക്യാരക്ടർ പോസ്റ്ററുകളും വളരെ ശ്രദ്ധ നേടിയിരുന്നു. എന്തായാലും ചിത്രത്തിനു വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.