പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.
പ്രധാനമന്ത്രി നരേന്ദ്ര മോദി ലക്ഷക്കണക്കിന് രൂപയുടെ സ്യൂട്ടുകൾ ധരിക്കുമ്പോൾ താൻ വെള്ള ടീ ഷർട്ട് മാത്രമാണ് ധരിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മധ്യപ്രദേശിലെ സത്നയിൽ നടന്ന റാലിയിൽ സംസാരിക്കുമ്പോൾ ആയിരുന്നു രാഹുൽ ഗാന്ധിയുടെ വിമർശനം.
“ദിവസത്തിൽ ലക്ഷക്കണക്കിന് രൂപ വിലയുള്ള 1-2 സ്യൂട്ടുകളെങ്കിലും മോദിജി ധരിക്കുന്നു. മോദിജി തന്റെ വസ്ത്രം ആവർത്തിച്ചു ഇടുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ? ഞാൻ ഈ ഒരൊറ്റ വെള്ള ടി ഷർട്ട് മാത്രമേ ധരിക്കാറുള്ളു എന്നാണ് ” രാഹുൽ ഗാന്ധി പറഞ്ഞത്.
പ്രധാനമന്ത്രി മോദിയുടെ പ്രസംഗം ഞാൻ കേൾക്കാറുണ്ട്.എല്ലാ പ്രസംഗത്തിലും ഞാൻ ഒബിസി വിഭാഗത്തിൽ പെട്ടയാളാണെന്ന് അദ്ദേഹം എല്ലായിടത്തും പറയാറുണ്ടായിരുന്നു, ഇത് ആവർത്തിച്ച് പറഞ്ഞാണ് അദ്ദേഹം പ്രധാനമന്ത്രിയായത്,
എന്നാലിപ്പോൾ എന്തുകൊണ്ടാണ് അദ്ദേഹത്തിന്റെ പ്രസംഗങ്ങളിൽ നിന്ന് ജാതി അപ്രത്യക്ഷമായതെന്ന് നിങ്ങൾക്കറിയാമോ
ജാതി അടിസ്ഥാനമാക്കിയുള്ള സെൻസസിനെ കുറിച്ച് ഞാൻ സംസാരിക്കാൻ തുടങ്ങിയപ്പോൾ മുതൽ ഇന്ത്യയിൽ ജാതിയില്ല എന്ന് മോദി പറഞ്ഞു തുടങ്ങി.
ജാതി സെൻസസ് ജനങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കുന്ന വിപ്ലവകരമായ ചുവടുവെപ്പാണ്, എന്നും രാഹുൽ കൂട്ടിച്ചേർത്തു.