രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശവുമായി പി.വി അൻവർ രംഗത്ത് വന്നിരിക്കുകയാണ്.രാഹുൽ ഗാന്ധിയുടെ ഡി.എൻ.എ പരിശോധിച്ച് പാരമ്പര്യം ഉറപ്പാക്കണം. ഗാന്ധിയെന്ന പേര് കൂടെ ചേർത്ത് പറയാൻ അർഹനല്ലാത്ത നാലാംകിട പൗരനാണ് രാഹുൽ. നെഹ്റു കുടുംബത്തിൽ ഇങ്ങനെയൊരാളുണ്ടാവില്ല. ആ കുടുംബത്തിൽനിന്നുള്ള ആളാണോ രാഹുൽ എന്ന് സംശയമുണ്ടെന്നും പാലക്കാട് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ അൻവർ പറഞ്ഞു.
രാഹുൽ ഗാന്ധി മുഖ്യമന്ത്രി പിണറായി വിജയനെതിരെ കഴിഞ്ഞ ദിവസം വിമർശനമുന്നയിച്ചിരുന്നു. പിണറായിയെ കേന്ദ്ര ഏജൻസികൾ എന്തുകൊണ്ടാണ് അറസ്റ്റ് ചെയ്യാത്തത് എന്നായിരുന്നു രാഹുലിന്റെ ചോദ്യം. ഇതിന് പിന്നാലെ രാഹുലിനെതിരെ മുഖ്യമന്ത്രിയും സി.പി.എം നേതാക്കളും രൂക്ഷ വിമർശനം നടത്തിയിരുന്നു.
അതേ സമയം
രാഹുല്‍ ഗാന്ധിയെ അധിക്ഷേപിച്ചുള്ള പി.വി.അന്‍വര്‍ എം.എല്‍.എയുടെ പ്രസംഗം ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. പറയുമ്പോള്‍ തിരിച്ചുകിട്ടുമെന്ന് ഓര്‍ക്കണം. രാഹുലിനെതിരെ താന്‍ പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുകയാണ്. പഴയ പേരിലേക്ക് പോകരുതെന്ന് പറഞ്ഞത് രാഹുലിന്റെ രാഷ്ട്രീയ നിലപാട് കണ്ടിട്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സി.എ.എയില്‍ രാഹുലിന് മറുപടി ഇല്ല. അത് ആര്‍ക്കാണ് സന്തോഷം പകര്‍ന്നത്? ഇവിടെയാണ് താന്‍ രാഹുലിനെ വിമര്‍ശിച്ചതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.