സിംഗപ്പൂര്‍ ഓപ്പണ്‍ ബാഡ്മിന്റണില്‍ ഇന്ത്യയുടെ പി.വി സിന്ധുവിന് കിരീടം. വനിതാ സിംഗിള്‍സ് ഫൈനലില്‍ ചൈനീസ് താരം വാങ് ഷിയെയാണ് സിന്ധു പരാജയപ്പെടുത്തിയത്. മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിനൊടുവിലാണ് സിന്ധു വിജയം നേടിയത്. സ്കോര്‍: 21-9, 11-21, 21-15.
ആദ്യ ഗെയിമില്‍ 12 മിനിറ്റിനുള്ളില്‍ തന്നെ സിന്ധുവിനോട് എതിരാളി അടിയറവ് പറഞ്ഞു. എന്നാല്‍ രണ്ടാം ഗെയിമില്‍ തിരിച്ചുവന്ന വാങ് ഷി സമനില പിടിച്ചു. മൂന്നാം ഗെയിം ഇടവേള സമയത്ത് അഞ്ച് പോയിന്റ് ലീഡ് നേടി സിന്ധു കിരീടത്തിലേക്ക് അടുത്തു. അവസാന നിമിഷം പൊരുതി നോക്കിയെങ്കിലും മൂന്നാം ഗെയിം വാങ് ഷിക്ക് ജയിക്കാനായില്ല.
പി വി സിന്ധുവിന്റെ ആദ്യ സിംഗപ്പൂര്‍ ഓപ്പണ്‍ കിരീടമാണിത്. സെമിയില്‍ ജപ്പാന്റെ സൈന കവകാമിക്കെതിരെ ആധികാരിക ജയവുമായാണ് പി.വി സിന്ധു ഫൈനലിലെത്തിയത്. 21-15, 21-7 എന്ന സ്കോറിനായിരുന്നു സിന്ധുവിന്റെ ജയം. സൈന നെഹ്വാളിന് ശേഷം സിംഗപ്പൂര്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ കിരീടം നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് പി.വി സിന്ധു.