തെന്നിന്ത്യൻ സിനിമാ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് പുഷ്പ. അല്ലു അർജുൻ ആന ചിത്രത്തിൽ നായകനായി എത്തുന്നത്. വില്ലനായി എത്തുന്നത് ആവട്ടെ മലയാളത്തിൻ്റേ സ്വന്തം ഫഹദ് ഫാസിലും. ചിത്രത്തിൽ നായികയായി എത്തുന്നത് രശ്മിക മന്ദന യാണ്. രണ്ടു ഭാഗങ്ങളായാണ് ചിത്രം റിലീസിന് എത്തുന്നത്. ഡിസംബർ 17-നാണ് ആദ്യഭാഗം പ്രദർശനത്തിനെത്തുക. നിരവധി ഭാഷകളിൽ ചിത്രം എത്തുന്നുണ്ട്.
ശ്രീവല്ലി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ രശ്മിക അവതരിപ്പിക്കുന്നത്. ആദ്യമായാണ് അല്ലുവും രശ്മികയും ഒരു ചിത്രത്തിന് വേണ്ടി ഒന്നിക്കുന്നത്. തൻറെ സ്വപ്നസാക്ഷാത്കാരം ആണ് എന്നാണ് ഈ വേഷത്തെക്കുറിച്ച് രശ്മിക പറയുന്നത്. തൻ്റെയും, അല്ലുവിൻ്റെയും കെമിസ്ട്രി സ്ക്രീനിൽ നന്നായി വർക്ക് ചെയ്യുന്നുണ്ട്. അത് തനിക്ക് ഉറപ്പുണ്ട്. അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കുന്നത് താൻ വളരെ ആസ്വദിച്ചു.
സഹ നടൻ എന്ന നിലയിൽ വളരെ മികച്ച പ്രവർത്തന രീതിയാണ് അദ്ദേഹത്തിൻറെത്. അദ്ദേഹത്തോടൊപ്പം നൂറ് സിനിമകൾ കൂടി ചെയ്യുവാൻ താൻ കാത്തിരിക്കുകയാണ്. രശ്മിക പറയുന്നു. ചിത്രവുമായി ബന്ധപ്പെട്ട ഒരു പ്രസ് മീറ്റിൽ സംസാരിക്കുകയായിരുന്നു താരം. കുറച്ചുകൂടി മെച്ചപ്പെട്ട നടിയും അനുഭവം കൊണ്ട് മെച്ചപ്പെട്ട വ്യക്തിയുമായി മാറിയതിൽ താൻ അഭിമാനിക്കുന്നു. അല്ലു അർജുൻ പ്രവർത്തിക്കാൻ കഴിയുമെന്ന് ഞാൻ കരുതിയിരുന്നില്ല. ഇപ്പോൾ അദ്ദേഹത്തിൻറെ സിനിമയുടെ ഭാഗമാണ് താൻ. ഇത് പ്രേക്ഷകരുടെയും, അഭ്യുദയകാംക്ഷികളുടെയും, ഇതുവരെ പ്രവർത്തിച്ചവരുടെയും പ്രോത്സാഹനം കൊണ്ട് മാത്രം സാധ്യമായതാണ്.
താരം പറയുന്നു. പുഷ്പയുടെ ആദ്യ ദിവസം താൻ വളരെ പരിഭ്രാന്തയായിരുന്നു. അല്ലു അർജുൻ എനിക്ക് വളരെയേറെ പ്രചോദനം നൽകി. ഇത്തരമൊരു കഥാപാത്രത്തെ ആദ്യമായാണ് താൻ അവതരിപ്പിക്കുന്നത്. വളരെ പച്ചയായ ഒരു ചിത്രമാണ് ഇത്. ചിത്രം പ്രദർശനത്തിന് ഒരുങ്ങുമ്പോൾ ആരാധകർക്ക് ഇപ്പോൾ ആവേശത്തിലാണ്.