പുഷ്പ എന്ന് തെലുങ്കു ചിത്രം പ്രദർശനത്തിന് ഒരുങ്ങുകയാണ്. തെലുങ്കിലെ പ്രശസ്ത സംവിധായകൻ സുകുമാർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. രണ്ടു ഭാഗങ്ങളായാണ് ചിത്രം പുറത്തിറങ്ങുക. ഇതിൻറെ ആദ്യഭാഗം ഡിസംബർ 17 ന് തീയേറ്ററുകളിലെത്തും എന്നാണ് സൂചന. ചിത്രത്തിലെ സംഗീത സംവിധാനം നിർവഹിച്ചത് പ്രശസ്ത സംഗീത സംവിധായകനായ ദേവിശ്രീ പ്രസാദ് ആണ്. ചിത്രത്തിൻ്റേ ചില തിരക്കുകളിലാണ് അദ്ദേഹമിപ്പോൾ.
മാധ്യമങ്ങളോട് ഇതിനിടയിൽ അദ്ദേഹം സംസാരിക്കുകയുണ്ടായി. ഇതിനിടയിൽ അദ്ദേഹം പറഞ്ഞ ചില കാര്യങ്ങൾ ആണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. അതിൽ താരം പറഞ്ഞത് ഇങ്ങനെ. പുഷ്പ എന്ന ചിത്രത്തിലെ പ്രകടനത്തിന് അല്ലു അർജുനു ദേശീയ അവാർഡ് ലഭിക്കുമെന്നാണ് താൻ പ്രതീക്ഷിക്കുന്നത്. ഇതിൽ ഒരു കിടിലൻ സംഘട്ടനരംഗം ഉണ്ട്. ഈയടുത്ത് വന്ന ചിത്രങ്ങളിൽ വച്ച് ഏറ്റവും മികച്ച നിൽക്കുന്ന ഒന്ന്.
എന്തായാലും ഇദ്ദേഹം പറഞ്ഞത് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ഫഹദ് ഫാസിൽ ആദ്യമായി അഭിനയിക്കുന്ന തെലുങ്ക് ചിത്രം കൂടിയാണ് ഇത്. ചിത്രത്തിലെ ഗാനങ്ങൾ ഏറെ ശ്രദ്ധനേടിയിരുന്നു. പ്രേക്ഷകർ വളരെ ആകാംഷയോടെയാണ് ചിത്രത്തിനുവേണ്ടി കാത്തിരിക്കുന്നത്. ഒരു ബിഗ് ബജറ്റ് ചിത്രമാണ് ഇത്.
നിരവധി ഭാഷകളിലായി ചിത്രം പ്രദർശനത്തിന് എത്തുന്നുണ്ട്. ചിത്രത്തിൻറെ ട്രെയിലറും ഏറെ ശ്രദ്ധനേടിയിരുന്നു. ഹിന്ദിയിൽ അടക്കം ചിത്രം പ്രദർശനത്തിന് എത്തുന്നുണ്ട്. മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന തെലുങ്ക് നടന്മാരിൽ ഒരാളാണ് അല്ലു അർജുൻ.