Film News

പുഷ്പ 2വിൽ ഫഹദിന് പകരം അർജുൻ കപൂറോ ; റിപ്പോർട്ടുകൾ പറയുന്നത് കേട്ടോ

അല്ലു അർജുന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ്‌ ചിത്രങ്ങളിൽ ഒന്നായിരുന്നു പുഷ്പ. പുഷ്പരാജ് എന്ന ചന്ദന കള്ളക്കടത്തുകാരനായി അല്ലു എത്തിയ ചിത്രം സംവിധാനം ചെയ്തത് സുകുമാർ ആയിരുന്നു.

- Advertisement -

പാൻ ഇന്ത്യൻ ചിത്രമായി ഒരുങ്ങിയ സിനിമ വമ്പൻ വിജയം നേടിയിരുന്നു. അല്ലു ചിത്രത്തിലെ ഭീകര വില്ലനായി എത്തിയത് ഫഹദ് ഫാസിൽ ആയിരുന്നു.

ഭന്‍വര്‍ സിങ്ങ് ഷെഖാവത്ത് എന്ന പോലീസ് ഓഫീസർ ആയിട്ടായിരുന്നു ഫഹദ് എത്തിയത്. അല്ലുവിന് ഒപ്പം സ്കോർ ചെയ്യുന്ന കഥാപാത്രം ആയിരുന്നു ഫഹദിന്റേത്.

ആദ്യ ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ രണ്ടാം ഭാഗത്തിന് വേണ്ടി കാത്തിരിക്കുകയാണ് സിനിമ പ്രേമികൾ. സിനിമയുടെ ഷൂട്ടിംഗ് ഈ മാസം 22ന് ആരംഭിക്കും എന്നാണ് റിപ്പോർട്ട്‌.

എന്നാൽ ഇതിനിടയിൽ പുഷ്പ 2ൽ ഫഹദ് ഉണ്ടാകില്ല എന്ന വാർത്തകൾ എത്തിയിരുന്നു. ഫഹദിന് പകരം ബോളിവുഡ് താരം അർജുൻ കപൂർ അഭിനയിക്കുമെന്ന് അഭ്യൂഹങ്ങൾ വന്നിരുന്നു.

ഈ വാർത്ത വലിയ രീതിയിൽ സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസങ്ങളിൽ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ഈ വാർത്തയുടെ സത്യാവസ്ഥ പറഞ്ഞ് എത്തിയിരിക്കുകയാണ് സിനിമയുടെ നിർമാതാവ്.

പുഷ്പ രണ്ടാം ഭാഗത്തിൽ അർജുൻ കപൂർ ഇല്ലെന്നും ഫഹദ് തന്നെയാകും ഭന്‍വര്‍ സിങ്ങ് ഷെഖാവത്ത് എന്ന് കഥാപാത്രമായെത്തുക എന്നുമാണ് നിർമ്മാതാവ് നവീൻ യേർനേനി പറഞ്ഞത്.

കള്ളക്കടത്തുകാരന്‍ പുഷ്പരാജ് എന്ന കഥാപാത്രത്തെയാണ് അല്ലു അര്‍ജുന്‍ അവതരിപ്പിക്കുന്നത്. നായികയായി രശ്മിക മന്ദാന തന്നെയാകും എത്തുക.അതേസമയം പുഷ്പ 2നുവേണ്ടി 100 ദിവസമാണ് അല്ലു അര്‍ജുന്‍ നീക്കിവെച്ചിരിക്കുന്നത്. ചിത്രത്തിനായി താരത്തിന്റെ പ്രതിഫലം ആദ്യത്തേതില്‍ നിന്നും ഇരട്ടിയാക്കിയെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

Abin Sunny

Recent Posts

മേലാല്‍ ഇമ്മാതിരി കാര്യങ്ങള്‍ ചെയ്യരുത്.കരഞ്ഞ് വഷളാക്കി നോറ.വായടപ്പിച്ച് സാബുമോന്‍

ബിഗ്ബോസിൽ ഗസ്റ്റ് വന്നതോട് കൂടി വലിയ കോളിളക്കമാണ് ഉണ്ടാവുന്നത്.സീസണ്‍ 6 ലെ ഹോട്ടല്‍ ടാസ്കില്‍ അതിഥിയായി എത്തിയപ്പോഴും മികച്ച പ്രകടനമാണ്…

47 mins ago

ജിന്റോയുടെ വലിയ അടികള്‍ എല്ലാം ലേഡീസ് ആയിട്ടാണ്,ജിന്റോ ഇനി ജാസ്മിനോട് ഉടക്കില്ല, ഇനി ലക്ഷ്യം ഈ രണ്ടു പേര്‍

മലയാളികൾക്ക് സുപരിചിതമായ വ്യക്തിയാണ് ജിന്റോ.കഴിഞ്ഞ കുറച്ച് നാളുകളായി ജിന്റോ മുന്നത്തേത് പോലെ സജീവമല്ലെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.ജിന്റോ ഇനി ജാസ്മിന്…

3 hours ago

ഗബ്രി പുറത്തായതോടെ താൻ മാനസികമായി തകർന്നെന്ന് ജാസ്മിൻ.വിവാഹം ഉറപ്പിച്ചിരുന്ന അഫ്സലും പിന്മാറി.ബിഗ് ബോസിൽ നിന്നും പുറത്തായതിന് ശേഷമുള്ള അവസ്ഥ

മലയാളം ബിഗ്ബോസിലൂടെ പ്രേക്ഷകർക്ക് സുപരിചിതമായ താരമായ വ്യക്തിയാണ് ഗബ്രി.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.അപതീക്ഷിതമായി 55ാം ദിവസം ഹൗസിൽ നിന്നും ഗബ്രി…

3 hours ago

3 കാമുകന്മാർ ഉണ്ടായിരുന്നു എല്ലാവരെയും തേച്ചിട്ട് ബിഗ്ബോസിൽ ഗബ്രിയുമായി ഇഷ്ടത്തിലായി. 10 വർഷം ഗള്‍ഫില്‍ നിന്നാല്‍ സമ്പാദിക്കുന്നതിനേക്കാള്‍ കൂടുതല്‍ ജാസ്മിന് ലഭിക്കുന്നു

ബിഗ്ബോസ് സീസൺ 6ലെ ശക്തയായ ഒരു വ്യക്തി ആണ് ജാസ്മിൻ ജാഫർ.വൃത്തിയുടെ കാര്യമൊക്കെ പറഞ്ഞ് ജാസ്മിനെ ബിഗ്ബോസിൽ നിന്ന് പുറത്താക്കണം…

5 hours ago

എൻ്റെ മണി ഉണ്ടായിരുന്നു എങ്കിൽ ഇത്രയും കഷ്ടപ്പാട് അനുഭവിക്കേണ്ടി വരില്ലായിരുന്നു – ഒരുകാലത്ത് മലയാളം സിനിമയിൽ നിറഞ്ഞുനിന്നിരുന്ന നടി മീനാ ഗണേശിന്റെ ഇന്നത്തെ അവസ്ഥ കണ്ടോ?

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീനാ ഗണേഷ്. ഒരുകാലത്ത് മലയാളം സിനിമയിൽ ഇവർ വളരെ സജീവമായിരുന്നു. കലാഭവൻ മണിയുടെ…

16 hours ago

അമ്മ എന്നല്ല, ആൻ്റി എന്നുമല്ല, സുരേഷ് ഗോപിയുടെ മകളുടെ ഭർത്താവ് രാധിക സുരേഷിനെ വിളിക്കുന്നത് എങ്ങനെയാണെന്ന് അറിയുമോ? എല്ലാം മരുമക്കളും അമ്മായിയമ്മയെ ഇതുപോലെ തന്നെ കാണണം എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. ഒരു നടൻ എന്ന നിലയിലാണ് ഇദ്ദേഹം ആദ്യം മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്.…

16 hours ago