സൂരറൈ പൊട്രു എന്ന ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ കരിയറിന്റെ ഉയർച്ചയിൽ നിൽക്കുകയാണ് തമിഴ് നടൻ സൂര്യ. സൂരറൈ പൊട്രു എന്ന ചിത്രത്തിലൂടെ നാഷണൽ അവാർഡ് സ്വന്തമാക്കിയ താരം രണ്ട് ബിഗ് ബഡ്ജറ്റ് ചിത്രങ്ങളുടെ തിരക്കിലാണ്.
സിരുത്തൈ ശിവയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന സൂര്യ 42, ബാലയുടെ സംവിധാനത്തിൽ എത്തുന്ന വനങ്കൻ എന്നീ ചിത്രങ്ങളാണ് സൂര്യയുടെതായി അണിയറയിൽ ഒരുങ്ങുന്നത്.
സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രം രണ്ട് ഭാഗങ്ങളിലായി എത്തുന്ന ബിഗ് ബജറ്റ് ചിത്രമാണ്. സിനിമയുടെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.
ഇതിനിടയിൽ മറ്റൊരു വാർത്തയാണ് സൂര്യ ആരാധകരെ നിരാശയിൽ ആക്കുന്നത്. ബാല സംവിധാനം ചെയ്യുന്ന വനങ്കൻ എന്ന ചിത്രവുമായി ബന്ധപ്പെട്ട വാർത്തയാണ് സൂര്യ ആരാധകരെ നിരാശരാക്കുന്നത്.
ബാലയുടെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞമാസം ആരംഭിച്ചിരുന്നു. 40 ദിവസത്തോളം ഷൂട്ട് ചെയ്ത ചിത്രം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.
ചിത്രത്തിന്റെ സെക്കൻഡ് ഹാഫിൽ സംവിധായകനും നടനും സംതൃപ്തനല്ല എന്ന വാർത്തയാണ് ഇപ്പോൾ എത്തുന്നത്. അതിനാൽ ചിത്രം ഇരുവരും ഉപേക്ഷിക്കാൻ ആലോചിക്കുന്നുണ്ട് എന്നുമാണ് സൂചനകൾ എത്തുന്നത്.
എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഒന്നും എത്തിയിട്ടില്ല. സിനിമയ്ക്കായി മറ്റൊരു കഥ ആലോചിക്കുന്നുണ്ടെന്നും ഈ കഥയിൽ സംവിധായകനും നടനും സംതൃപ്തരാണ് എന്നും ഇതിന്റെ തിരക്കഥാരചന പുരോഗമിക്കുകയാണെന്നും ഇതേ റിപ്പോർട്ടുകൾ പറയുന്നു.
ബിഗ് ബോസ് മത്സരാർത്ഥിയായിരുന്ന അപ്സരയുടെ ഭർത്താവും സിബിനും തമ്മില് ഷോയ്ക്ക് പുറത്ത് നടക്കുന്ന വാക്ക് തർക്കങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ…
ബിഗ്ബോസിൽ ഈ ആഴ്ച നോമിനേഷനിൽ ഏഴ് പേരായിരുന്നു ഉൾപ്പെട്ടത്. അതിൽ ഒരാളായിരുന്ന നന്ദന കഴിഞ്ഞ ദിവസം പ്രേക്ഷകരുടെ വോട്ടിന്റെ അടിസ്ഥാനത്തിൽ…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ജയ സുധ. അന്യഭാഷ സിനിമകളിലൂടെയാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. എങ്കിലും മലയാളത്തിൽ ഒരു സിനിമയിൽ…
ഈ സീസൺ ബിഗ് ബോസിൽ വൈൽഡ് കാർഡ് എൻട്രി ആയി എത്തിയ മത്സരാർത്ഥികളിൽ ഒരാളായിരുന്നു സിബിൻ. വെറും രണ്ടാഴ്ച മാത്രമാണ്…
ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇനി ഫൈനൽ എപ്പിസോഡിലേക്ക് ഏതാനും ആഴ്ചകൾ മാത്രമാണ്…
ബിഗ് ബോസ് ആറാമത്തെ സീസൺ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഏറ്റവും കൂടുതൽ നിറഞ്ഞുനിൽക്കുന്ന മത്സരാർത്ഥികളിൽ ഒരാളാണ് ജാസ്മിൻ. അതേസമയം…