സോഷ്യല്‍ മീഡിയ കൊട്ടിയാഘോഷിച്ച വിവാഹം ആയിരുന്നു പ്രിയങ്ക ചോപ്ര, നിക്ക് ജോനാസ് ദമ്പതികളുടെത്. ബോളിവുഡിലെ താരത്തിന്റെ വിവാഹം ശരിക്കും ഒരു ഉത്സവം തന്നെയായിരുന്നു. വിവാഹ ശേഷവും സോഷ്യല്‍ മീഡിയയില്‍ സജീവമായി തരങ്ങള്‍ തങ്ങളുടെ വിശേഷവും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇതിനിടെ ആരാധകര്‍ ശ്രദ്ധിച്ച ഒന്നായിരുന്നു പ്രിയങ്കയുടെ ടാറ്റു. ഇതിന്റെ പിന്നിലെ കഥ നടി തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. ഒരു അഭിമുഖത്തില്ലാണ് നടി ഈ കാര്യം പറഞ്ഞത്.
പ്രിയങ്കയെ പോലെ തന്നെ ഭര്‍ത്താവ് നിക്ക് ജോനാസും നടിയ്ക്ക് സമാനമായ ടാറ്റു കുത്തിയിട്ടുണ്ട്. തങ്ങളുടെ ആദ്യത്തെ വിവാഹനിശ്ചയത്തിന്റെ ഒന്നാം വര്‍ഷിക ദിനത്തിലായിരുന്നു രണ്ട് പേരും ടാറ്റു ചെയ്തത്. തന്റെ ചെവിക്ക് പിന്നില്‍ കുത്തിയ അതേ രൂപത്തിലുള്ള ടാറ്റു തന്നെയാണ് കയ്യിലും പച്ച കുത്തിയിരിക്കുന്നത്.
2018 ഡിസംബര്‍ 1ന് ആയിരുന്നു താരങ്ങള്‍ വിവാഹിതരായത്. രാജസ്ഥാനിലെ ഉമൈദ് ഭവന് കൊട്ടാരത്തില്‍ വെച്ച് വലിയ ആഘോഷത്തോടെ തന്നെയായിരുന്നു വിവാഹം. ക്രിസ്തീയ ആചാര പ്രകാരം നടത്തിയ വിവാഹത്തിന്റെ ചിത്രങ്ങളെല്ലാ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരുന്നു. ഏറെ നാളത്തെ പ്രണത്തിന് ശേഷമാണ് ഇവര്‍ വിവാഹത്തിലേക്ക് കടന്നത്. വിവാഹ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ എത്തിയതോടെ ധാരാളം വിമര്‍ശനവും ഇവര്‍ക്ക് നേരെ ഉയര്‍ന്നിരുന്നു. താരങ്ങളുടെ പ്രായവിത്യാസം തന്നെയായിരുന്നു പലര്‍ക്കും പ്രശ്നം. എന്നാല്‍ സ്നേഹത്തിന് മുന്നില്‍ പ്രായത്തിനും സ്ഥാനം ഇല്ലെന്ന് തെളിയിച്ചിരിക്കുകയാണ് ഈ ബോളിവുഡ് താരങ്ങള്‍.
ഇതിനിടെ വിവാഹ വാര്‍ഷികത്തില്‍ ഇവര്‍ പങ്കുവെച്ച പോസ്റ്റും വൈറലായിരുന്നു. ഹൃദയസ്പര്‍ശിയായ പോസ്റ്റ് പങ്കുവെച്ച് കൊണ്ടായിരുന്നു താരങ്ങള്‍ പരസ്പരം ആശംസകള്‍ നേര്‍ന്നിരുന്നത്. വിവാഹ ചിത്രങ്ങള്‍ പങ്കുവെച്ച് കൊണ്ടായിരുന്നു നിക് ആശംസ നേര്‍ന്നത്.