സത്യം എന്ന സിനിമയിലൂടെ മലയാളത്തിലേക്ക് വന്ന താരമാണ് നടി പ്രിയാമണി. പൃഥ്വിരാജിനെ നായകനാക്കി വിനയന് സംവിധാനം ചെയ്ത ചിത്രമാണിത്. പ്രിയാമണി മലയാളത്തില്‍ അഭിനയിച്ച മിക്ക സിനിമകളും സൂപ്പര്‍ഹിറ്റുകള്‍ ആയിരുന്നു. 2006-ല്‍ പരുത്തിവീരന് എന്ന തമിഴ് സിനിമയിലെ അഭിനയത്തിന് താരത്തിന് നാഷണല്‍ അവാര്‍ഡ് ലഭിച്ചു.
നടി അധികവും മറ്റു ഭാഷാ ചിത്രങ്ങളിലാണ് വേഷമിട്ടത്. എന്നാല്‍ ഈ അടുത്ത് മലയാള ചിത്രത്തിലേക്ക് തിരിച്ചുവരുന്നതിനെക്കുറിച്ച് താരം പറഞ്ഞിരുന്നു. നല്ല കഥാപാത്രങ്ങള്‍ ലഭിച്ചാല്‍ തീര്‍ച്ചയായും മലയാളത്തിലേക്ക് വരും എന്ന് തന്നെയാണ് പ്രിയ പറഞ്ഞത്. അതേസമയം താരത്തിന്റെ മികച്ച പ്രകടനത്തിന്
നടിക്ക് നിരവധി പുരസ്കാരം ലഭിച്ചു. ഇതിനിടെ ഡാന്‍സ് റിയാലിറ്റി ഷോകളിലെ ജഡ്ജായും പ്രിയ എത്തിയിരുന്നു.
ഇപ്പോള്‍ പ്രിയാമണിയുടെ കിടിലന്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നത്. ‘സൗന്ദര്യം കണ്ണുകളെ കീഴടക്കും എന്നാല്‍ വ്യക്തിത്വം ഹൃദയമാണ് കവരുക എന്ന ക്യാപ്ഷനിലൂടെയാണ് പ്രിയ പുത്തന്‍ ചിത്രങ്ങള്‍ പങ്കിട്ടത്. ഇത്തവണ സാരിയില്‍ ആണ് അതീവ സുന്ദരിയായി പ്രിയ എത്തിയിരിക്കുന്നത്. ചിത്രങ്ങള്‍ പകര്‍ത്തിയത് വി ക്യാപ്ചേഴ്സാണ്.
അതേസമയം കുറച്ച് ദിവസം മുമ്പ് പ്രിയാമണി മുസ്തഫ വിവാഹം വീണ്ടും ചര്‍ച്ചയായിരുന്നു. ആദ്യ ഭാര്യ ആയേഷ മുസ്തഫക്കെതിരെ രംഗത്ത് വന്നതിന് പിന്നാലെയാണ് സഭവം വാര്‍ത്തയായത്. തങ്ങളുടെ വിവാഹ മോചനം കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം ഇപ്പോഴും തന്റെ ഭര്‍ത്താവാണെന്നും ആരോപിച്ചാണ് ആയേഷ് രംഗത്ത് വന്നത്. സഭവത്തില്‍ അന്വേഷണം നടക്കുന്നു.