മലയാള സിനിമയില്‍ അത്ര സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്ക്കുന്ന നടിയാണ് പ്രിയ വാര്യര്‍. പ്രിയ പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം നിമിഷനേരംകൊണ്ട് വൈറല്‍ ആവാര് ഉണ്ട്. എപ്പോഴും കളര്‍ഫുള്‍ ചിത്രങ്ങള്‍ക്കൊപ്പം ചിരിച്ച മുഖവുമായി എത്താറുള്ള പ്രിയ ഇപ്പോള്‍ പങ്കുവച്ച ചില ഫോട്ടോകളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്.
ഫോട്ടോ വൈറലായതോടെ കമന്റുമായി ആരാധകരും എത്തി, എന്തുപറ്റി പ്രിയാ , വളരെ സങ്കടത്തില്‍ ആണല്ലോ. തുടങ്ങിയ രസകരമായ കമന്റുകള്‍ ആണ് ഫോട്ടോയ്ക്ക് താഴെ വരുന്നത് . അതേസമയം ചിലര്‍ക്ക് ഒറ്റ നോട്ടത്തില്‍ പ്രിയയെ മനസ്സിലായില്ല. എന്തായാലും ഇത്തവണ വേറിട്ട ഫോട്ടോ ഷൂട്ടാണ് താരം തിരഞ്ഞെടുത്തത് .
ഇതുവരെ പ്രിയ പിന്തുടര്‍ന്ന സ്റ്റൈലില്‍ നിന്നും വ്യത്യസ്തമായാണ് ഇപ്പോള്‍ താരം എത്തിയിരിക്കുന്നത്. ഒറ്റനോട്ടത്തില്‍ വിഷാദ ഭാവമാണ് മുഖത്തെന്ന് തോന്നിപ്പോകും. കുങ്കുമ നിറ്ത്തിലെ ബാക്ക്ഗ്രൗണ്ടും അതിനോട് ഏറെ സാമ്യമുള്ള സാരിയുമാണ് താരം അണിഞ്ഞിരിക്കുന്നത്.
അതേസമയം ഒരൊറ്റ കണ്ണിറിക്കലിലൂടെ പ്രേക്ഷകമനസില്‍ ഇടം നേടിയ നടിയാണ് പ്രിയാ വാര്യര്‍. ആദ്യ ചിത്രങ്ങളില്‍ തന്നെ ട്രോളുകള്‍ ഏറ്റുവാങ്ങിയ നടി ഇപ്പോള്‍ അന്യ ഭാഷകളിലാണ് തിളങ്ങുന്നത്. തന്റെ മലയാളത്തിലെ ആദ്യ ചിത്രം തന്നെ പരാജയം ആയിരുന്നു. എന്നാല്‍ ചിത്രത്തിലെ പാട്ടും ചില രംഗങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വലിയതോതില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.