പൃഥ്വിയും അദ്ദേഹത്തിന്റെ കുടുംബവും നമ്മൾ മലയാളയ്കൾക്ക് എന്നും പ്രിയ്യപ്പെട്ടവരാണ്, താരം ഇപ്പോൾ ബ്ലെസ്സി ചിത്രമായ ആടുജീവിതത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട ജോർദാൻ എന്ന സ്ഥലതാണ്ഉണ്ടായിരുന്നത്, ഇപ്പോൾ ഷൂട്ടിംഗ് തീർന്ന താരം കേരളത്തിലേക്ക് എത്താനുള്ള ഒരുക്കത്തിലാണ് അതുകൊണ്ട് തന്നെ ഭാര്യാ സുപ്രിയയും മകൾ അല്ലിയും പ്രിത്വിയെ ഒരുപാടു മിസ്സ് ചെയ്യുന്നുണ്ട്, സുപ്രിയ ഓരോ വിശേഷങ്ങൾ ആരാധകാരക്കൈ പങ്ക് വെക്കാറുണ്ട്.. ഇപ്പോൾ പ്രിത്വി ജോർദാൻ ഷൂട്ടിംഗ് പൂർത്തിയാക്കി കൊച്ചിയിൽ എത്തിയിരിക്കുകയാണ്…
വീട്ടുകാരുടെയും ആരാധകരുടെയും നീണ്ട നാളെത്തെ കാത്തിരിപ്പിനൊടുവിലാണ് പ്രിത്വി തിരിച്ചെത്തിയിരിക്കുന്നത്… ഇന്ന് രാവിലെ ഒന്‍പത് മണിയോടുകൂടിയാണ് എയര്‍ ഇന്ത്യ വിമാനം നെടുമ്ബാശേരി വിമാനത്താവളത്തില്‍ എത്തിയത് . 58 പേരാണ് സംഘത്തിലുള്ളത്. നാട്ടിലെത്തുന്നതോടെ ഫോര്‍ട്ട് കൊച്ചിയില്‍ പണം നല്കി ഉപയോഗിക്കുന്ന ക്വാറന്റീന് സെന്ററിലേക്ക് ഇവര്‍ മാറും. തുടര്‍ന്ന് 14 ദിവസം ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തില്‍ തുടരും.
ഇപ്പോൾ സിനിമയ്ക്കായി ശരീരം ഒരുപാട് മെലിയിച്ച നടന് ജോര്‍ദാന്‍ ഷെഡ്യൂള്‍ പൂര്‍ത്തിയായതോടെ പുതിയ മേക്കോവറിനുള്ള ഒരുക്കത്തിലാണെന്നാണ് സൂചന. ഇതിനായി ക്വാറന്റീന് കേന്ദ്രത്തില്‍ ഒരു മിനി ജിം തന്നെ ഒരുക്കിയിരിക്കുകയാണ് നടന്. “ഷേപ്പിലേക്ക് മടങ്ങിയെത്താന്‍ വല്ലാതെ ആഗ്രഹിച്ചിരിക്കുമ്ബോള് ക്വാറന്റീന് കേന്ദ്രത്തില്‍ എത്തും മുമ്ബ് തന്നെ അവിടെ ഒരു മിനി ജിം ഒരുങ്ങിയിരിക്കുന്നു”, ജിം ഉപകരണങ്ങളുടെ ചിത്രം പങ്കുവച്ചുകൊണ്ട് പൃഥ്വിരാജ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
ഇന്നലെ നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ പൃഥ്വിയുടെ ചിത്രങ്ങളും വിഡിയോയും ഏറെ വൈറലായിരുന്നു. ക്വാറന്റീന് കേന്ദ്രത്തിലേക്ക് സ്വയം
കാറോടിച്ച് പോകുകയായിരുന്നു നടന്. ഏകദേശം മൂന്ന് മാസം ജോര്‍ദാനില്‍ ചിലവഴിച്ച ശേഷമാണ് നടനും സിനിമയുടെ മറ്റ് അണിയറപ്രവര്‍ത്തകരും അടങ്ങുന്ന സംഘം തിരിച്ചെത്തിയത്.