മലയാളത്തിൽ ഉയർന്നുവരുന്ന യുവനടൻ ആണ് മോഹൻലാലിൻറെ മകൻ പ്രണവ് മോഹൻലാൽ. താരം നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഹൃദയം. വിനീത് ശ്രീനിവാസൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗാനങ്ങൾക്ക് പ്രാധാന്യം നല്കി ഒരുക്കുന്ന ചിത്രമാണ് ഇത്. ദർശന എന്ന് തുടങ്ങുന്ന ഗാനം യൂട്യൂബിൽ ട്രെൻഡിങ് ആയിരുന്നു. പ്രണവിൻ്റെ മൂന്നാമത്തെ ചിത്രമാണ് ഇത്.
ഇപ്പോഴിതാ മകൻറെ ശീലങ്ങളെ കുറിച്ച് വിവരിക്കുകയാണ് അമ്മ സുചിത്ര. യാത്രകൾ ഒരുപാട് ഇഷ്ടപ്പെടുന്ന വ്യക്തിയാണ് പ്രണവ് എന്ന് മലയാളികൾക്ക് അറിയുന്നതാണ്. സിനിമയുടെ ചിത്രീകരണം പൂർത്തിയായി കഴിഞ്ഞാൽ തോളിൽ ബാഗും തൂക്കി പ്രണവ് യാത്ര തുടങ്ങും. മകൻറെ യാത്ര ശീലത്തെക്കുറിച്ച് ഇഷ്ടങ്ങളെ കുറിച്ച് എല്ലാം അമ്മ പറയുന്നത് ഇങ്ങനെയാണ്. ചെറുപ്പം മുതലേ യാത്രയോട് വളരെ ഇഷ്ടമുള്ള വ്യക്തിയാണ് അവൻ.
വളരുന്നതിനനുസരിച്ച് അത് അവൻറെ ജീവിതത്തിൻറെ ഭാഗമായി. ഒരു ഘട്ടത്തിൽ പഠനത്തിന് ഇടവേള കൊടുത്ത പുറത്തു ബാഗും തൂക്കി അവൻ യാത്ര തുടങ്ങി. ബനാറസും, ഹമ്പിയും, ഹിമാലയവും, വയനാടും എല്ലാം അവൻറെ നിരന്തര യാത്ര ലക്ഷ്യങ്ങളായി. കാറിലോ വിമാനത്തിലെ പോകാൻ പറ്റുമായിരുന്നിട്ടും ബസ്സിലും, ബസ്സിൻ്റെ പുറത്തും, ട്രെയിനിലെ സാധാ കമ്പാർട്ട്മെൻറ് ആണ് അവൻ യാത്ര ചെയ്തത്. ഭക്ഷണം തട്ടുകടകളിൽ നിന്നായിരുന്നു. സാധാരണ മുറികളിലാണ് കിടന്നുറങ്ങിയത്.
എന്തിനാ ഇങ്ങനെ ത്യാഗം ചെയ്യുന്നു എന്ന് പലപ്പോഴും താൻ ചിന്തിച്ചിട്ടുണ്ട്. ചിലപ്പോഴൊക്കെ ചെറുതായി വേദനിപ്പിച്ചിട്ടുണ്ട്. എന്നാൽ ഇതാണ് അവൻറെ ഇഷ്ടമാണെന്ന് താൻ പതുക്കെ തിരിച്ചറിഞ്ഞു. പ്രശസ്തനാകുന്നത് തിനേക്കാൾ അജ്ഞാതൻ ആകുന്നതാണ് അവന് ഇഷ്ടം. താരം പറയുന്നു.