തെലുങ്ക് സിനിമ പ്രേമികള്‍ വലിയ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു പ്രഭാസ് നായകനായി എത്തുന്ന ആദിപുരുഷ്. ബിഗ് ബജറ്റില്‍ ഒരുങ്ങിയ ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസമായിരുന്നു റിലീസ് ചെയ്തത്. ഓം റൗട്ട് ആണ് ബ്രഹ്മാണ്ഡ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
ടീസര്‍ പുറത്ത് എത്തിയത് മുതല്‍ സോഷ്യല്‍ മീഡിയ നിറയെ ചിത്രത്തിന്റെ ട്രോളുകളാണ്. ഫാന്റസി സിനിമയായെത്തുന്ന ആദിപുരുഷിന്റെ വിഎഫ്എക്സ് ആണ് ആരാധകരെ നിരാശപ്പെടുത്തിയത്.
കൊച്ചുടിവിയില്‍ പ്രദര്‍ശിപ്പിക്കുന്ന സീരിയലുകള്‍ക്കുപോലും ഇതിലും നിലവാരമുണ്ടെന്നാണ് വിമര്‍ശകരുടെ പ്രതികരണങ്ങള്‍. ടെമ്പിള്‍ റണ്‍ എന്ന മൊബൈല്‍ ഗെയ്മിനു പോലും ഇതിലും മികച്ച വിഎഫ്എക്സ് ആണെന്നും ഇവര്‍ പറയുന്നു.
വിഎഫ്എക്സിന് ഏറെ പ്രാധാന്യമുള്ള സിനിമയുടെ ബജറ്റ് 500 കോടിയാണ്. എന്നിട്ടും കൊച്ചുടിവി കാര്‍ട്ടൂണ്‍ പോലെ സിനിമ പിടിച്ചു എന്നായിരുന്നു ടീസറിന് എതിരെ ഉയര്‍ന്ന വിമര്‍ശനം.
സോഷ്യല്‍ മീഡിയ നിറയെ ട്രോളുകളാണ്. ഇതിനിടയില്‍ ഇപ്പോഴിത ചിത്രത്തിലെ നായകനായ പ്രഭാസിന്റെ വിഡിയോയാണ് ആരാധകര്‍ക്കിടയില്‍ വൈറലാകുന്നത്.
തന്റെ റൂമിലേക്ക് സംവിധായകനെ വിളിക്കുന്ന പ്രഭാസിന്റെ വീഡിയോയാണ് ആരാധകര്‍ക്കിടയില്‍ വൈറലാകുന്നത്. മുഖത്തെ ദേഷ്യം വെളിവാകുന്ന രീതിയില്‍ ‘ഓം റൂമിലേക്ക് വരൂ’ എന്നാണ് പ്രഭാസ് വിഡിയോയില്‍ പറയുന്നത്.
https://www.youtube.com/watch?time_continue=26&v=DyhiTVGjiNM&feature=emb_title
ടീസറിനെതിരെ ട്രോളുകള്‍ നിറയുന്ന സാഹചര്യത്തിലാണ് പ്രഭാസിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായത്.ടീസര്‍ കണ്ട് ക്ഷുഭിതനായ പ്രഭാസ് സംവിധായകന് മുന്നറിയിപ്പ് നല്കാന് വിളിച്ചതാണെന്നാണ് വിഡിയോ കണ്ട ആരാധകരടക്കം പറയുന്നത്.
സിനിമയുടെ ടീസര്‍ കണ്ട് സംവിധായകന് ഓം റൗട്ടിനെ തന്റെ റൂമിലേക്ക് വിളിച്ചുവരുത്തി പ്രഭാസ് ദേഷ്യപ്പെട്ടതായാണ് പ്രമുഖ തെലുങ്ക് മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍.
രാമ-രാവണ പോരാട്ടത്തിന്റെ കഥയാണ് ആദി പുരുഷ് പറയുന്നത്. രാഘവ എന്ന കഥാപാത്രമായി പ്രഭാസും ലങ്കേഷ് എന്ന വില്ലന്‍ കഥാപാത്രമായി സെയ്ഫ് അലിഖാനും എത്തുന്നു. ജാനകിയായി കൃതി സനോണ്‍. ലക്ഷ്മണനായി സണ്ണി സിങ്. ഹനുമാന്റെ വേഷത്തില്‍ ദേവദത്ത നാഗേ എന്നിവരും എത്തി.
ത്രിഡിയില്‍ ഒരുങ്ങുന്ന ചിത്രം അടുത്തവര്‍ഷം ജനുവരിയില്‍ തിയറ്ററുകളിലെത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.