തെന്നിന്ത്യയിലെ സൂപ്പര്‍ താരമാണ് പ്രഭാസ്. ബാഹുബലി സീരിസുകളിലൂടെ ഇന്ത്യ മുഴുവന്‍ ആരാധകരെ സമ്പാദിച്ച താരം തന്റെ പുതിയ ചിത്രം ആദിപുരുഷിന്റെ റിലീസ് തിരക്കുകളിലാണ്.
പ്രഭാസ്-കൃതി സനോണ്‍ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി ഓം റൗട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രാമനും സീതയുമായിട്ടാണ് ഇരുവരും എത്തുന്നത്. എന്നാല്‍ അടുത്തിടയ്ക്ക് പ്രഭാസും കൃതിയും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
സോഷ്യല്‍ മീഡിയയില്‍ ഈ വാര്‍ത്ത ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഇതിനിടയില്‍ ബോളിവുഡ് താരം വരുണ്‍ ധവാന്റെ വാക്കുകള്‍ ഈ അഭ്യൂഹങ്ങള്‍ക്ക് ശക്തി കൂട്ടുകയും ചെയ്തിരുന്നു.
ഭേദിയയുടെ പ്രമോഷന് സമയത്ത്, കൃതി ഒരു നടനുമായി പ്രണയത്തിലാണെന്ന് വരുണ്‍ അവകാശപ്പെട്ടിരുന്നു. അദ്ദേഹം ഇപ്പോള്‍ ദീപിക പദുക്കോണിനൊപ്പം ഷൂട്ടിംഗിലാണെന്നും വരുണ്‍ പറഞ്ഞിരുന്നു.
ആ സമയത്ത്, പ്രൊജക്റ്റ് കെ എന്ന ചിത്രത്തിന്റെ ഷൂട്ടിലായിരുന്നു ദീപിക. പ്രഭാസ് ആയിരുന്നു ചിത്രത്തില്‍ നായകന്. ഇതോടെ ഈ വാര്‍ത്ത വലിയ ശ്രദ്ധ നേടിയിരുന്നു.
ഇപ്പോഴിത തന്റെ പ്രണയ വാര്‍ത്തകളോട് പ്രതികരിച്ച് എത്തിയിരിക്കുകയാണ് പ്രഭാസ്. അണ്‍സ്റ്റോപ്പബിള്‍ വിത്ത് എന്‍ബികെ 2- എന്ന ഷോയിലായിരുന്നു പ്രഭാസിന്റെ വെളിപ്പെടുത്തല്‍.
ഷോയ്ക്കിടെ കൃതിയുമായിട്ടുള്ള ബന്ധത്തെ കുറിച്ചുള്ള ചോദ്യം ഉയരുകയായിരുന്നു. ചോദ്യത്തിന് മറുപടിയായി ‘പഴയ വാര്‍ത്ത’യില്‍ സത്യമില്ലെന്ന് ബാഹുബലി താരം പറഞ്ഞു.
”ഇത് പഴയ വാര്‍ത്തയാണ് സര്. അങ്ങനെയൊന്നും ഇല്ലെന്ന് മാഡം (കൃതി) തന്നെ വ്യക്തമാക്കിയിട്ടുണ്ട് പ്രഭാസ് പറഞ്ഞു. കൂടാതെ ടോക്ക് ഷോ ഹോസ്റ്റ് ചെയ്യുന്ന ബാലകൃഷ്ണയുടെ അഭ്യര്‍ത്ഥന പ്രകാരം ആദിപുരുഷ് നടന് തന്റെ അടുത്ത സുഹൃത്ത് രാം ചരണിനെ ഫോണ്‍ വിളിച്ചു.
തുടര്‍ന്ന് പ്രഭാസിന്റെ പ്രണയ ജീവിതത്തെക്കുറിച്ച് ആര്‍ആര്‍ആര്‍ താരത്തോട് ചോദിച്ചു. ചൗദരി അല്ലെങ്കില്‍ ഷെട്ടി അല്ലെങ്കില്‍ സനോന്‍ എന്ന കുടുംബപ്പേരില്‍ ആരെങ്കിലുമായി പ്രഭാസിന് ബന്ധമുണ്ടോ എന്ന് ചോദിച്ചു.പ്രഭാസിന്റെ ജീവിതത്തില്‍ ഇപ്പോള്‍ ആരുമില്ലെന്നാണ് ഉത്തരമായി രാം ചരണ്‍ പറഞ്ഞത്,