മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികള്‍ ആണ് നടന് ഇന്ദ്രജിത്തും പൂര്‍ണിമയും. സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്ക്കുന്ന താര കുടുംബമാണ് ഇവരുടേത്. അതിപ്പോള്‍ മക്കള്‍ ആണെങ്കില്‍ പോലും തങ്ങളുടെ കുഞ്ഞു വിശേഷം പോലും ആരാധകരെ അറിയിക്കാന്‍ മറക്കാറില്ല. ഒരുകാലത്ത് മലയാള സിനിമയില്‍ നായകാ കഥാപാത്രം അവതരിപ്പിച്ചിരുന്ന പൂര്‍ണിമ വിവാഹത്തോടെ അഭിനയത്തില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു.
എന്നാല്‍ ഇന്ദ്രജിത്ത് സിനിമയില്‍ തിളങ്ങാന്‍ തുടങ്ങിയത് ഇപ്പോഴാണ്. താരം നേരത്തെ അഭിനയരംഗത്ത് എത്തിയിരുന്നെങ്കിലും, വേറിട്ട കഥാപാത്രങ്ങള്‍ ചെയ്യാന്‍ തുടങ്ങിയിട്ട് കുറച്ചുകാലം ആയിട്ടേ ഉള്ളൂ. രണ്ടുപേരും മികച്ച അഭിനേതാക്കളാണ്. എന്നാല്‍ പൂര്‍ണമക്ക് അഭിനയത്തേക്കാള്‍ ഒരു ഇച്ചിരി ഇഷ്ടം കൂടുതല്‍ ഫാഷന്‍ ഡിസൈനിങ് മേഘലയോട് ആണ് എന്ന് വേണമെങ്കില്‍ പറയാം. കാരണം അഭിനയത്തില്‍ നിന്ന് മാറി നിന്ന പൂര്‍ണിമ ഈ മേഖലയില്‍ കൂടുതല്‍ ശ്രദ്ധ കൊടുത്തു. അങ്ങനെ ഇന്ന് അറിയപ്പെടുന്ന ഒരു ഫാഷന്‍ ഡിസൈനര്‍ ആവാന്‍ പൂര്‍ണിമയ്ക്ക് സാധിച്ചു.
ഇവരുടെ രണ്ടു മക്കളും അച്ഛനും അമ്മയെപോലെ സിനിമയില്‍ തിളങ്ങി നില്‍ക്കുകയാണ്. ഈ ചെറു പ്രായത്തില്‍ തന്നെ പാട്ടില്‍ കഴിവ് തെളിയിക്കാന്‍ പ്രാര്‍ത്ഥനയ്ക്ക് സാധിച്ചു. നക്ഷത്ര ആണെങ്കില്‍ അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ചു.
View this post on Instagram
ഇപ്പോഴിതാ 19 വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ് ഇവര്‍ . 2002 ലായിരുന്നു ഇരുവരും വിവാഹിതരായത്. മറ്റൊരു സന്തോഷ വാര്‍ത്ത എന്നത് പൂര്‍ണിമയുടെ ജന്മദിനവും ഇതേ ദിവസം തന്നെയാണ്. ഇതറിഞ്ഞപ്പോള്‍ ആരാധകര്‍ ചോദിച്ചത് പിറന്നാള്‍ ദിനത്തില്‍ പൂര്‍ണമക്ക് കിട്ടിയ സമ്മാനമാണോ ഇന്ദ്രജിത്ത് എന്നാണ്. അതേസമയം വിവാഹ വാര്‍ഷിക ദിനത്തില്‍ പുതിയ ചിത്രങ്ങള്‍ ഇവര്‍ പങ്കുവെച്ചു.