അഹാന കൃഷ്ണകുമാർ എന്ന നടിയെ മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ഒരു സിനിമ കുടുംബത്തിൽ നിന്നും ആണ് താരം വരുന്നത്. താരത്തിന്റെ പിതാവ് കൃഷ്ണകുമാർ മലയാളികൾക്ക് സുപരിചിതനായ നടനാണ്. നല്ലൊരു നർത്തകിയാണ് താരത്തിന്റെ അമ്മ സിന്ധു കൃഷ്ണകുമാർ.
സാമൂഹ്യമാധ്യമങ്ങളിൽ അഹാന സജീവമാണ്. തൻറെ വിശേഷങ്ങളും ചിത്രങ്ങളും താരം ഇതിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ അഹാനയുടെ പുതിയ ചില ചിത്രങ്ങൾ ശ്രദ്ധ നേടുകയാണ്. സാരി അണിഞ്ഞാണ് താരം എത്തിയിരിക്കുന്നത്. ഓണം സ്പെഷ്യൽ ചിത്രമാണ് ഇത് എന്നതിൽ സംശയമില്ല. അതിസുന്ദരി ആയിട്ടാണ് താഴത്തെ ഇതിൽ കാണുന്നത്.
എന്നാൽ ചിത്രങ്ങൾക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. താരത്തെ അണിയിച്ചൊരുക്കിയിരിക്കുന്നത് മലയാളികളുടെ പ്രിയ നടി പൂർണിമ ഇന്ദ്രജിത്ത് ആണ്. സ്വന്തമായി ഒരു ബുട്ടിക്ക് നടത്തുന്നുണ്ട് പൂർണിമ. അറിയപ്പെടുന്ന ഒരു ഫാഷൻ ഡിസൈനർ കൂടിയാണ് താരം.
പലപ്പോഴും താരം ഡിസൈൻ ചെയ്ത പല വസ്ത്രങ്ങളും സാമൂഹ്യ മാധ്യമങ്ങളുടെ ശ്രദ്ധ നേടിയിട്ടുണ്ട്. എന്തായാലും അഹാനയുടെ പുതിയ ചിത്രങ്ങളും ഇപ്പോൾ ശ്രദ്ധ നേടുകയാണ്. വളരെ മികച്ച കമൻറുകൾ ആണ് ഇതിന് ലഭിക്കുന്നത്. ക്രീമിനൊപ്പം ചുവപ്പ് ഇടകലർന്ന രീതിയിലുള്ള വസ്ത്രമാണ് താരം ധരിച്ചിരിക്കുന്നത്.