ബോളിവുഡിന്റെ കിങ് ഖാന് ഷാരൂഖ് ഖാന് നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ബിഗ് സ്ക്രീനിലേക്ക് തിരിച്ചുവരാന്‍ ഒരുങ്ങുകയാണ്. പഠാന് എന്ന ചിത്രത്തിലൂടെയാണ് കിങ് ഖാന്റെ തിരിച്ചു വരവ്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഗാനം പുറത്ത് ഇറങ്ങിയിരുന്നു.
ബെഷ്റം രംഗ്, എന്ന ഗാനമായിരുന്നു പുറത്ത് എത്തിയത്. എന്നാല്‍ ഗാനം പുറത്ത് എത്തിയതോടെ വലിയ വിവാദം ഉടലെടുക്കുകയായിരുന്നു. ചിത്രത്തിന് എതിരെയും ഷാരൂഖിന്റെ കോലം കത്തിച്ചും ബിജെപി അനുയായികള്‍ രംഗത്ത് വന്നിരുന്നു.
ഗാനത്തില്‍ ബേഷരം രംഗ് എന്ന വരി എത്തുന്ന ഭാഗത്ത് ദീപിക കാവി ബിക്കിനി ധരിച്ചതാണ് ഇവരെ ചൊടിപ്പിച്ചത്. പിന്നാലെ സിനിമയ്ക്ക് എതിരെ ബഹിഷ്കരണ ആഹ്വാനം ഇവര്‍ ഉന്നയിക്കുകയായിരുന്നു.
എന്നാല്‍ വിഷയത്തില്‍ ദീപികയെയും ചിത്രത്തിനെയും പിന്തുണച്ച് നിരവധി പേരാണ് എത്തുന്നത്.ഒരു ജെട്ടിയുടെ പേരില്‍ സിനിമ ബഹിഷ്കരിക്കണം എന്ന് പറയുന്ന ആളുകളെ ആദ്യമായിട്ടാണ് കാണുന്നത് എന്നായിരുന്നു പിന്തുണയ്ക്കുന്നവര്‍ പറഞ്ഞത്.
ഇപ്പോഴിത വിഷയത്തില്‍ പ്രതികരിച്ച് എത്തിയിരിക്കുകയാണ് നടി പൂനം പാണ്ഡെ. ഷാരൂഖിനെ പുകഴ്ത്തുകയാണ് താരം.പഠാനിലെ ബിക്കിനി വിവാദത്തെ കുറിച്ച് സംസാരിച്ചാല്‍ താനൊരു വിഡ്ഢിയാകുമെന്നായിരുന്നു പൂനം പറഞ്ഞത്.
അക്കാര്യത്തെ പറ്റി പറഞ്ഞാല്‍ ഞാന്‍ വിഡ്ഢിയാകും. കാരണം വളരെ മനോഹരമായ ഗാനമാണ് ബെഷ്റം രംഗ്, അടിപൊളി ലുക്കിലാണ് ദീപിക. ഗംഭീരമായ ഗാനരംഗങ്ങളില്‍ എന്റെ പ്രിയപ്പെട്ട എസ്ആര്‍കെ വളരെ ഹോട്ട് ലുക്കിലാണ് എത്തിയത്.
ആര്‍ക്കാണ് ഇത്രയ്ക്ക് ഹോട്ടാകാന്‍ കഴിയുക? ഇത് തീര്‍ച്ചയായും കുറ്റകരമാണ്. ഇങ്ങനെ ചെയ്യരുത് സര്’, എന്ന് പൂനം പാണ്ഡെ പറഞ്ഞു. അതേസമയം വിവാദങ്ങള്‍ കത്തി നില്ക്കുന്നതിനിടയില് ചിത്രത്തിലെ പുതിയ ഗാനവും റിലീസ് ചെയ്തിരുന്നു. റിലീസ് ചെയ്ത് നിമിഷങ്ങള്‍ കൊണ്ട് ഈ ഗാനം വൈറലായി മാറിയിരുന്നു.