നമ്മൾ മലയാളികൾ മറ്റ് ഭാഷക്കാരെ അപേക്ഷിച്ച് കുറച്ച് കൂടുതൽ ഭക്തി സീരിയലുകൾ കാണുന്നവരാണ്. നമ്മൾ പുരാണങ്ങളിലൂടെ മാത്രം കേട്ടറിഞ്ഞ പല ദേവി ദേവന്മാരെയും പുരാണ കഥകളെ പറ്റിയും ദൃശ്യ മാധ്യമങ്ങളുടെ നൂതന വിദ്യകൾ കൂട്ടി ചേർത്ത് ദൃശ്യവിരുന്നാക്കി മാറ്റുന്ന പല സീരിയലുകളും നിർമിക്കുന്നത് കോടികൾ മുതൽ മുടക്കിയാണ്..
അത്തരത്തിൽ നമുക്ക് മുന്നിൽ മഹാഭാരതത്തിലെ പാഞ്ചാലി, ശ്രീമഹാകാളിയിലെ സതി, പാർവ്വതി, മഹാകാളി എന്നീ വേഷങ്ങളിൽ നമ്മെ വിസ്മയിപ്പിച്ച അഭിനേത്രി പൂജ ശർമയുടെ വിശേഷങ്ങൾ അറിയാം.. 1989 ജൂലൈ 12 നു ദില്ലിയിൽ ആണ് പൂജയുടെ ജനനം. ദില്ലി യൂണിവേഴ്സിറ്റിയിൽ ബി കോം ചെയ്തു കൊണ്ടിരിക്കെയാണ് ദൂരദർശനിലെ ടോക് ഷോയിൽ പൂജയ്ക്ക് അവസരം ലഭിക്കുന്നത്. പിന്നീടങ്ങോട്ട് പൂജയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.വച്ചടിവച്ചടി കയറ്റം മാത്രമാണ് താരത്തിന് കരിയറിൽ ലഭിച്ചത്. പിന്നീട് ഡി.ഡി നാഷണൽ, സൂം എന്നീ ചാനലുകളിൽ അവതാരകയായി.
വളരെയധിയ്ക്ക് ജീവിതത്തോട് കാഴ്ചപ്പാടുള്ള ആളായിരുന്നു പൂജ. ഇന്ന് പൂജയെ ദേവതുല്യം കാണുന്ന ജനതകളും വളരെ കൂടുതലാണ്. കരിയറിൽ തിളങ്ങിയ പൂജ 2006 ഫെമിന മിസ് ഇന്ത്യയിലെ പത്ത് ഫൈനലിസ്റ്റുകളിൽ ഒരാൾ കൂടിയായിരുന്നു. ബിരുദ പഠനം പൂർത്തിയാക്കിയ ശേഷം പൂർണ്ണമായും മോഡലിങ്ങിൽ ശ്രദ്ധിക്കാൻ തുടങ്ങിയ പൂജ തേരി മേരി ലവ് സ്റ്റോറി എന്ന സീരിയലിലൂടെയാണ് കുടുംബപ്രേക്ഷകരുടെ മുന്നിലേയ്ക്ക് വീണ്ടുമെത്തുന്നത്.
മറ്റ് നടിമാർക്ക് ആർക്കും ലഭിക്കാത്ത ഒരു ഭാഗ്യമാണ് പൂജക്ക് ലഭിച്ചത് പുരാണത്തിലെ ശക്തമായ മൂന്നു സ്ത്രീ കഥാപാത്രങ്ങൾ ഒരാൾ തന്നെ ചെയ്തു എന്നത് വളരെ വലിയ ഒരു കാര്യമാണ്. പൂജയുടെ കരിയറിലെ തന്നെ ഏറ്റവും ജനപ്രിയമായ വേഷം അവരെ തേടിയെത്തുന്നത് 2017 ലാണ്. മഹാകാളി എന്ന സീരിയലിൽ കാളി, സതി, പാർവ്വതി എന്നിങ്ങനെ ദേവിയുടെ മൂന്നു ഭാവങ്ങളെ അവതരിപ്പിച്ചതോടെ ഇന്ത്യൻ ടെലിവിഷൻ പ്രേക്ഷകരുടെ മനസ്സിൽ സ്ഥിരപ്രതിഷ്ഠ നേടാൻ പൂജയ്ക്ക് സാധിച്ചു.