മണി രത്നത്തിന്റെ സംവിധാനത്തിൽ എത്തിയ ബിഗ് ബഡ്ജറ്റ് ചിത്രമാണ് പൊന്നിയിൻ സെൽവൻ. കൽക്കിയുടെ കഥയെ ആസ്പദമാക്കി ഒരുക്കിയ ചിത്രം വമ്പൻ വിജയം നേടിയിരുന്നു.
500 കോടി ബഡ്ജറ്റിൽ ഒരുങ്ങിയ ചിത്രം പറഞ്ഞത്, പത്താം നൂറ്റാണ്ടിൽ, ചോള ചക്രവർത്തിയുടെ സിംഹാസനത്തിന് നേരിടേണ്ടി വന്ന തുടർച്ചയായ പ്രതിസന്ധികളും അപകടങ്ങളും, സൈന്യത്തിനും ശത്രുക്കൾക്കും ചതിയന്മാർക്കും ഇടയിൽ നടക്കുന്ന പോരാട്ടങ്ങളുമാണ്.
ചിത്രം ഇതിഹാസ സാഹിത്യകാരൻ കൽക്കി കൃഷ്ണമൂർത്തിയുടെ പ്രസിദ്ധമായ നോവലിനെ ആസ്പദമാക്കിയാണ് ഒരുക്കിയത്.
വിക്രം, ഐശ്വര്യ റായ്, തൃഷ, ജയം രവി, കാർത്തി, റഹ്മാൻ, പ്രഭു, ശരത് കുമാർ, ജയറാം, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആന്റണി, അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ശോഭിതാ ധുലിപാല, ജയചിത്ര തുടങ്ങി ഒട്ടേറേ അഭിനേതാക്കളാണ് പൊന്നിയിൻ സെൽവനിൽ അണിനിരക്കുന്നത്.
രണ്ട് ഭാഗങ്ങളിൽ ആയി ഒരുങ്ങിയ ചിത്രത്തിന്റെ ആദ്യ ഭാഗം ആണ് റിലീസ് ചെയ്തിരിക്കുന്നത്. രണ്ടാം ഭാഗം 9 മാസങ്ങൾക്ക് ശേഷം തിയേറ്ററിൽ എത്തും എന്നാണ് സംവിധായകൻ അറിയിച്ചിരുന്നത്.
ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ അപ്ഡേഷൻ എത്തിയിരിക്കുകയാണ്. പൊന്നിയിൻ സെൽവൻ രണ്ടാം ഭാഗം അടുത്ത വർഷം തിയേറ്ററിൽ എത്തും.
28 ഏപ്രിൽ 2023 ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിന്റെ രണ്ടാം ഭാഗം കാണാൻ അധികം നാൾ കാത്തിരിക്കേണ്ട എന്ന സന്തോഷത്തിലാണ് സിനിമ പ്രേമികൾ.