വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച സംഭവത്തില്‍ ഇ.പി ജയരാജനെതിരെ കേസെടുക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
തന്നെ ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ ജയരാജന് തടയാന്‍ ശ്രമിച്ചതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേസിലെ പ്രതികള്‍ കോടതിയിലോ പൊലീസിലോ ഇത്തരം ആരോപണം ഉന്നയിച്ചിട്ടില്ലെന്നും പ്രതികളുടെ നീക്കം കുറ്റകൃത്യത്തിന്റെ ഗൗരവം കുറയ്ക്കാനെന്നും മുഖ്യമന്ത്രി ആരോപിച്ചു.
അതേസമയം, പരാതിയുമായി മുന്നോട്ട് പോകാനാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ തീരുമാനം. കോടതിയെ സമീപിക്കുമെന്ന് കേസില്‍ അറസ്റ്റിലായിരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ഫര്സിന് മജീദ് പറഞ്ഞു.