Kerala News

വീട്ടില്‍ സംസ്‌കരിക്കാനുള്ള ഒരുക്കങ്ങള്‍; മരിച്ചെന്ന് കരുതിയ ആള്‍ ബാറില്‍; പൊലീസിനെ കുഴക്കിയ സംഭവം ഇങ്ങനെ

സംസ്‌കരിക്കാന്‍ പന്തലിടുന്നതിനിടെ ബന്ധുക്കളെ ഞെട്ടിച്ച് ആ വാര്‍ത്തയെത്തി. നിങ്ങള്‍ സംസ്‌കരിക്കാന്‍ തീരുമാനിച്ചിരിക്കുന്ന ആള്‍ മരിച്ചിട്ടില്ല, അതാ ബാറിലിരുന്ന് മദ്യപിക്കുന്നു. ബന്ധുക്കള്‍ പാഞ്ഞുപിടിച്ച് ബാറിലെത്തി. നോക്കുമ്പോള്‍ ശരിയാണ്, സംസ്‌കരിക്കാന്‍ പ്ലാനിട്ട ആള്‍ അതാ ഇരുന്ന് മദ്യപിക്കുന്നു. അപ്പോള്‍ സംസ്‌കരിക്കാന്‍ തീരുമാനിച്ച ആ മൃതദേഹം ആരുടേതാണ്? പൊലീസിനും കണ്‍ഫ്യൂഷന്‍.

- Advertisement -

സംഭവം അങ്ങ് കോട്ടയത്താണ്. കോട്ടയം മെഡിക്കല്‍ കോളജ് വളപ്പില്‍ അജ്ഞാതനെ മരിച്ച നിലയില്‍ കണ്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം. പഴയ ഒപി വിബാഗത്തിന് സമീപം വരാന്തയിലാണ് മൃതദേഹം കണ്ടെത്തിയത്. ആശുപത്രി പരിസരത്ത് വര്‍ഷങ്ങളായി കഴിഞ്ഞിരുന്ന ആര്‍പ്പൂക്കര വില്ലൂന്നി സ്വദേശിയുടേതാണ് മൃതദേഹമെന്ന് ജീവനക്കാര്‍ പൊലീസിനെ അറിയിച്ചു. പൊലീസ് അന്വേഷണം നടത്തി. വൈകിട്ട് മരിച്ചയാളിന്റെ ബന്ധുക്കളും നാട്ടികാരും എത്തി. മൃതദേഹം തിരിച്ചറിയുകയും ചെയ്തു. പൊലീസ് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കാന്‍ തീരുമാനിച്ചു. അങ്ങനെ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മോര്‍ച്ചറിയിലേക്ക് മാറ്റി.

ഇതിനിടെ മൃതദേഹം സംസ്‌കരിക്കാനുള്ള ഒരുക്കങ്ങള്‍ വീട്ടുകാര്‍ ചെയ്തു തുടങ്ങി. ഇതിനിടെയാണ് വില്ലൂന്നി സ്വദേശിയെ ബാറില്‍ കണ്ടതായുള്ള വിവരം ബന്ധുക്കളിലേക്കെത്തിയത്. ബന്ധുക്കള്‍ നേരെ ബാറിലെത്തി. ഇദ്ദേഹത്തേയും കൂട്ടി പൊലീസ് സ്റ്റേഷനിലെത്തി. മെഡിക്കല്‍ കോളജ് പരിസരത്ത് മരിച്ച ആള്‍ ആരാണെന്ന് വ്യക്തമായിട്ടില്ല. സംഭവത്തില്‍ പൊലീസ് വീണ്ടും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

Rathi VK

Recent Posts

വയസ്സ് 40 കഴിഞ്ഞു, എന്നിട്ടും മായ വിശ്വനാഥ് ഇതുവരെ വിവാഹം ചെയ്യാത്തതിനുള്ള കാരണം ഇതാണ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മായ വിശ്വനാഥ്. ടെലിവിഷൻ മേഖലയിലും സിനിമാ മേഖലയിലും ഒരുപോലെ സജീവമാണ് താരം. അതേസമയം…

11 hours ago

മലയാള സിനിമയിൽ ഒരു വിയോഗം കൂടി, ആദരാഞ്ജലികൾ അർപ്പിച്ചു പ്രേക്ഷകർ

മലയാളികൾക്ക് സുപരിചിതമായ മുഖങ്ങളിൽ ഒന്നാണ് കോട്ടയം സോമരാജന്റെത്. നിരവധി മിമിക്രി വേദികളിൽ മലയാളികൾ ഇദ്ദേഹത്തെ കണ്ടിട്ടുണ്ട്. സിനിമ നടനും ആണ്…

14 hours ago

ആ ചിരി ഇനിയില്ല.മിമിക്രി കലാകാരൻ കോട്ടയം സോമരാജ് അന്തരിച്ചു

മലയാളികളെ ഒരുപാട് ചിരിപ്പിച്ച മിമിക്രി താരവും നടനുമായ കോട്ടയം സോമരാജ് അന്തരിച്ചു. അറുപത്തി രണ്ട് വയസായിരുന്നു. അതേ സമയം ഉദര…

14 hours ago

ജിന്റോയെ പറഞ്ഞവർ പുറത്ത് പോവും.ഒടുവിൽ റെസ്മിനും പോയി.എല്ലാത്തിനും കാരണം ജാസ്മിൻ

ഒരു വിഭാഗം പ്രേക്ഷകർ റസ്മിന്‍ പുറത്തായതിന് കാരണം ജാസ്മിനാണെന്ന് ആരോപിക്കുകയാണ്. റസ്മിന് പോലും ഇല്ലാത്ത പരാതിയാണ് ഇതെന്നാണ് ശ്രദ്ധേയം. നേരത്തെ…

15 hours ago

ദീപിക യഥാർത്ഥത്തിൽ ​ഗർഭിണിയാണോ, വയർ വെച്ച് കെട്ടിയതാണോ?വയർ മാത്രമുണ്ട് എന്നൊക്കെ കമന്റുകൾ.മറുപടിയുമായി താരം

നടി ദീപിക ​ഗർഭിണിയായതാണ് സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. അമ്മയാകാൻ പോകുന്നതിന്റെ സന്തോഷത്തിലാണ് ദീപിക. സെപ്റ്റംബർ മാസത്തിൽ കുഞ്ഞ് പിറക്കുമെന്നാണ്…

16 hours ago